Friday, May 10, 2024
spot_img

തൊട്ടതെല്ലാം പിഴച്ച് ദേവസ്വം ബോർഡ്; ബലിതര്‍പ്പണത്തിനുള്ള തുക വര്‍ധിപ്പിച്ചത് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു; നടപടി വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്

മാവേലിക്കര: ബലിതര്‍പ്പണത്തിനുള്ള തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച്‌ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണത്തിനുള്ള തുകയായിരുന്നു വര്‍ധിപ്പിച്ചത്.

75 രൂപയായി വര്‍ധിപ്പിച്ച നിരക്ക് 50 രൂപയായി കുറച്ചു. ദേവസ്വം ബോര്‍ഡ് നേരിട്ട് ബലിതര്‍പ്പണം നടത്താന്‍ പുതിയതായി തീരുമാനിച്ച ക്ഷേത്രങ്ങളിലെ തുകയാണ് 75ല്‍ നിന്നും 50 ആയി കുറച്ചത്. കൊല്ലം ജില്ലയിലെ പാവുമ്പസ മാവേലിക്കര കണ്ടിയൂര്‍, കായംകുളം പുതിയിടം, കട്ടച്ചിറ ചെറുമണ്ണില്‍ എന്നീ ക്ഷേത്രങ്ങളിലാണ് ഈ വര്‍ഷം മുതല്‍ ബലിതര്‍പ്പണം നേരിട്ട് നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

എന്നാല്‍, ദേവസ്വം ബോര്‍ഡ് നേരത്തെ മുതല്‍ നേരിട്ട് ബലിതര്‍പ്പണം നടത്തുന്ന ആലുവ, തിരുമുല്ലവാരം, വര്‍ക്കല, തിരുവല്ലം എന്നിവിടങ്ങളിലെ നിരക്ക് 75 രൂപയായി തുടരും. ബലിതര്‍പ്പണ ചടങ്ങുകള്‍ കച്ചവടമാകുന്നുവെന്ന് വിലയിരുത്തിയാണ് ദേവസ്വം ബോര്‍ഡിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ തിരുവല്ലം മാതൃകയില്‍ ബലിതര്‍പ്പണം നടത്താന്‍ തീരുമാനിച്ചത്.

Related Articles

Latest Articles