Banana Price Hike In Kerala
വയനാട്: സംസ്ഥാനത്ത് നേന്ത്രക്കായയ്ക്ക് തീപൊള്ളും വില(Banana Price Hike In Kerala). കിലോയ്ക്ക് 50 രൂപ കടന്നേക്കുമെന്നാണ് സൂചന. അതേസമയം വയനാട്ടിൽ നിലവിൽ 45 രൂപയാണ് ഒരു കിലോ നേന്ത്രക്കായയുടെ വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ 20 ദിവസമായാണ് നേന്ത്രക്കായയുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകാൻ ആരംഭിച്ചത്. നേന്ത്രക്കായയ്‌ക്കും പഴത്തിനും ആവശ്യക്കാർ വർദ്ധിക്കുന്നതാണ് ഇതിനു കാരണം.
കൃഷി ലാഭമല്ലെന്ന് കണ്ടതോടെ പല കർഷകരും ഇതിൽ നിന്നും പിന്തിരിഞ്ഞു. ഇതേ തുടർന്ന് നേന്ത്രക്കായയ്‌ക്ക് നേരിയ ക്ഷാമം നേരിടുന്നുണ്ട്. ഇതും വില വർദ്ധനവിന് കാരണമാകും. വിഷുക്കാലം ആയതിനാൽ നേന്ത്രക്കായയ്‌ക്ക് ഇനിയും ആവശ്യക്കാർ ഏറും. ഇതോടെ വിപണിയിൽ വില വീണ്ടും ഉയരും. കിലോയ്‌ക്ക് 50 രൂപ വരെ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം കഴിഞ്ഞ വർഷം കിലോയ്‌ക്ക് 20 ൽ താഴെയായിരുന്നു നേന്ത്രക്കായയുടെ വില. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നേത്രക്കായയ്ക്ക് വില വർധിക്കുന്നത്.
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…