Monday, June 17, 2024
spot_img

നേന്ത്രക്കായയ്ക്ക് തീപൊള്ളും വില; കിലോയ്ക്ക് 50 രൂപ കടന്നേക്കും

വയനാട്: സംസ്ഥാനത്ത് നേന്ത്രക്കായയ്ക്ക് തീപൊള്ളും വില(Banana Price Hike In Kerala). കിലോയ്ക്ക് 50 രൂപ കടന്നേക്കുമെന്നാണ് സൂചന. അതേസമയം വയനാട്ടിൽ നിലവിൽ 45 രൂപയാണ് ഒരു കിലോ നേന്ത്രക്കായയുടെ വില. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ 20 ദിവസമായാണ് നേന്ത്രക്കായയുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകാൻ ആരംഭിച്ചത്. നേന്ത്രക്കായയ്‌ക്കും പഴത്തിനും ആവശ്യക്കാർ വർദ്ധിക്കുന്നതാണ് ഇതിനു കാരണം.

കൃഷി ലാഭമല്ലെന്ന് കണ്ടതോടെ പല കർഷകരും ഇതിൽ നിന്നും പിന്തിരിഞ്ഞു. ഇതേ തുടർന്ന് നേന്ത്രക്കായയ്‌ക്ക് നേരിയ ക്ഷാമം നേരിടുന്നുണ്ട്. ഇതും വില വർദ്ധനവിന് കാരണമാകും. വിഷുക്കാലം ആയതിനാൽ നേന്ത്രക്കായയ്‌ക്ക് ഇനിയും ആവശ്യക്കാർ ഏറും. ഇതോടെ വിപണിയിൽ വില വീണ്ടും ഉയരും. കിലോയ്‌ക്ക് 50 രൂപ വരെ എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം കഴിഞ്ഞ വർഷം കിലോയ്‌ക്ക് 20 ൽ താഴെയായിരുന്നു നേന്ത്രക്കായയുടെ വില. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും നേത്രക്കായയ്ക്ക് വില വർധിക്കുന്നത്.

Related Articles

Latest Articles