Friday, May 17, 2024
spot_img

ആ 10 കോടി നേടിയ ഭാഗ്യശാലി വടകരയിൽ; ഷിജുവിനെ തേടിയെത്തിയത് വിഷു ബമ്പർ

കോഴിക്കോട് :ആ ‘ഭാഗ്യവാന്‍’ വടകരയിൽ. വിഷു ബമ്പറിന്‍റെ 10 കോടി അടിച്ചത് വടകര തിരുവള്ളൂർ സ്വദേശി ഷിജുവിന്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഷിജു. സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുൻപും ചെറിയ സമ്മാനങ്ങൾ കിട്ടിയിരുന്നു. വടകര കാനറ ബാങ്കിൽ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിച്ചതായി ഷിജു മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം 23 ന് നറുക്കെടുത്ത LB-430240 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത്. നേരത്തെ മെയ് 23ന് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്‍റെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles