India

ബംഗാള്‍ സംഘര്‍ഷം അടിച്ചമര്‍ത്താനുറച്ച് അമിത്ഷാ

ദില്ലി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റ പശ്ചാത്തലത്തില്‍ ബംഗാള്‍ സംഘര്‍ഷം അടിച്ചമത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു.ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷമുണ്ടായി തൃണമൂല്‍ ആക്രമണം ബംഗാളില്‍ തുടരുകയാണ്. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസിലാണ് കഴിഞ്ഞ അക്രമങ്ങള്‍ അരങ്ങേറിയത്. 5 ബിജെപി പ്രവര്‍ത്തകര്‍ ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് മറുപടിയായി സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്മില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഈ യോഗത്തില്‍ വിലയിരുത്തും. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്തെ സംഘര്‍ഷം സംബന്ധിച്ച വിഷയത്തെ കേന്ദ്രം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സംഭവത്തില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്‍ഗിയ ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ടത്. ബിജെപി പ്രവര്‍ത്തകരെ വെടിവച്ചും ബോംബെറിഞ്ഞുമാണ് കൊലപ്പെടുത്തിയത്.

തീവ്ര മുസ്ലിം നേതാക്കളാണ് പലയിടങ്ങളിലും തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിലുള്ളത്. തൃണമൂലിന്റെ അതിക്രമങ്ങള്‍ ബംഗാളി ജനത ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ പറഞ്ഞു.

Anandhu Ajitha

Recent Posts

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ ; ഗണേഷിനിഷ്ടം പുതിയ ബസ്സുകൾ വാങ്ങാൻ ; നഷ്ടം ksrtc ക്ക്

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…

47 seconds ago

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോട് നല്ല അയൽപക്ക ബന്ധം പുലർത്താൻ ഭാരതത്തിനാവില്ല !! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…

3 minutes ago

ബലൂചിസ്ഥാനിൽ ചൈനീസ് സൈനിക അധിനിവേശത്തിന് സാധ്യത; ഭാരതത്തിന്റെ സഹായം തേടി ബലൂച് നേതാവ്

ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…

8 minutes ago

മംദാനിയുടെ മനം കവർന്ന ഭീകരവാദി ഉമർ ഖാലിദ്. വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹ വേദന

ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…

1 hour ago

സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയുള്ള പരാക്രമം !മാനേജരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ചിക്കിങ്

കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…

1 hour ago

മുസ്ലിം ലീഗിനെയും റിപ്പോർട്ടർ ടി വിയെയും വലിച്ചുകീറി വെള്ളാപ്പള്ളി | VELLAPPALLY NATESAN

യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…

3 hours ago