Hindu Temples
ദേവിയുടെ കാല്ക്കൽ ഖുറാൻ കൊണ്ടുവച്ചത് ‘ഈ’ ജിഹാദി; ലക്‌ഷ്യം ഹിന്ദുക്കളുടെ സർവ്വനാശം | Hindu Temples
ബംഗ്ലാദേശിൽ നടന്ന ഹിന്ദുവിരുദ്ധ കലാപം ആസൂത്രിതമാണെന്ന് റിപ്പോർട്ട്. കലാപത്തിന്റെ കാരണക്കാരനെ കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ദേവിയുടെ കാൽക്കൽ ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവായ ഇഖ്ബാൽ ഹുസൈൻ എന്നയാളാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. 35കാരനായ ഇഖ്ബാൽ ഹുസൈൻ കൊമില്ലയിലെ സുജാനഗർ സ്വദേശിയാണ് ഇയാൾ. സംഭവത്തിൽ നാല് കേസുകളിലായി 41 പേരെയാണ് ബംഗ്ലാദേശ് സർക്കാർ ഇതുവരെ അറസ്റ്റ് ചെയ്തത്
ഒക്ടോബർ 13ന് ഹുസൈൻ ദുർഗാ ദേവീ പന്തലിൽ കടന്ന് ഖുറാൻ അവിടെ വയ്‌ക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് കൊമില്ല എസ്പി ഫാറൂഖ് അഹമ്മദ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് പറഞ്ഞു. പന്തലിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് ഇയാളുടെ ചിത്രങ്ങൾ ലഭിച്ചത്. പള്ളിയിൽ നിന്ന് ഇയാൾ ഖുറാൻ എടുക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പന്തലിനുള്ളിൽ കടന്ന് ദേവീ വിഗ്രഹത്തിന് സമീപം ഇയാൾ ഖുറാൻ വയ്‌ക്കുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിന് ശേഷം ഇയാൾ ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിന് സമീപത്തേക്കും പോകുന്നുണ്ട്. ദുർഗാദേവിയുടെ കാൽപ്പാദത്തിന് സമീപം ഖുറാൻ കണ്ടുവെന്ന് ആരോപിച്ചാണ് ഇസ്ലാമിക തീവ്രവാദികൾ രാജ്യത്തുടനീളം ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ടത്.
രാജ്യത്തെ നിരവധി ക്ഷേത്രങ്ങളും വിഗ്രഹങ്ങളും അക്രമികൾ നശിപ്പിച്ചു. അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നൂറോളം പേർക്ക് പരിക്കേറ്റു. ദുർഗാപൂജയോട് അനുബന്ധിച്ച് നിർമ്മിച്ച പൂജാ പന്തലുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹിന്ദുക്കളുടെ വീടുകളും ഇസ്ലാമിക തീവ്രവാദികൾ അടിച്ച് നശിപ്പിച്ചിരുന്നു. ഇതോടെ മേഖലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളെ ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. വിഷയത്തിൽ ശക്തമായ നടപടി എടുക്കണമെന്നും ഇന്ത്യ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ കലാപത്തെ ശക്തമായി അപലപിച്ച് അമേരിക്ക. ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ‘ മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്യം ഓരോരുത്തരുടേയും മനുഷ്യാവകാശമാണ്. മതപരമായ വിശ്വാസങ്ങൾക്കപ്പുറം ലോകത്തിലുള്ള ഓരോ വ്യക്തികൾക്കും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…