shooting-Murder
ദില്ലി: കാലികളെ അനധികൃമായി കടത്തുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലാണ് ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ബിഎസ്എഫ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. അതിര്‍ത്തിയിലെ സുരക്ഷാ വേലി മുളവടിയുപയോഗിച്ച് തകര്‍ത്ത് കാലികളുമായി അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.
ബിഎസ്എഫ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും വടിയും കല്ലുമുപയോഗിച്ച് ഇവര്‍ ബിഎസ്എഫിനെ ആക്രമിച്ചു. പ്രത്യാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ആക്രമണത്തില്‍ ബിഎസ്എഫ് ജവാനും ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. സ്വയരക്ഷക്കായാണ് വെടിയുതിര്‍ത്തതെന്ന് ബിഎസ്എഫ് അറിയിച്ചു.
രാവിലെ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. കൂച്ച് ബെഹാറിലെ സീതായി എന്ന സ്ഥലത്താണ് സംഭവം. ഏറെക്കാലമായി ഈ പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നും തിരിച്ചും കാലികളെ അനധികൃതമായി കടത്തുന്ന സംഘം മേഖലയില്‍ സജീവമാണ്. നേരത്തെയും കാലിക്കടത്തുകാരുമായി ബിഎസ്എഫ് സംഘര്‍ഷമുണ്ടായിരുന്നു.
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…