Kerala

പി.ജയരാജൻ ഖാദി ബോർഡിലേക്ക്; ശോഭനാ ജോർജ് ഔഷധി ചെയർപേഴ്‌സനാകും ; മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ നോർക്ക വൈസ് ചെയർമാനാകും

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ സിപിഎം തീരുമാനം. മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ നോർക്ക വൈസ് ചെയർമാനാക്കാനും ശോഭന ജോർജിനെ ഔഷധി ചെയർപേഴ്‌സനാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി.

അതേസമയം സിപിഎംവിട്ടു കോൺഗ്രസിലേക്കു മടങ്ങിയ ചെറിയാൻ ഫിലിപ്പിനെയാണ് ഖാദി ബോർ‌ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ചെറിയാന്‍ ഫിലിപ്പ് നിയമനം നിഷേധിക്കുകയായിരുന്നു. പുസ്തകമെഴുതുന്ന തിരക്കിലാണെന്ന വിശദീകരണത്തിന് ആഴ്ചകള്‍ക്കപ്പുറം ഇടത് ചേരി വിട്ട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുകയും ചെയ്തു.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. നവംബർ 13 ന് നിലവിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ ഭരണ സമിതിയുടെ കാര്യം നാളെ തീരുമാനിക്കും.

മാത്രമല്ല ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവേശത്തില്‍ ഖാദി ബോർഡിലേത് അപ്രധാന സ്ഥാനമാണെന്ന് ആരോപിച്ച ചെറിയാന്‍ ഫിലിപ്പിനുള്ള മറുപടി കൂടിയാണ് പാർട്ടിയുടെ മുതിർന്ന നേതാവായ പി ജയരാജനെ അതേസ്ഥാനത്ത് നിയമിച്ചുള്ള തീരുമാനത്തിലൂടെ സിപിഐഎം ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പുറത്ത് വരുന്ന സൂചന.

CPM decided to appoint P Jayarajan as Khadi Board vice chairman

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

3 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

4 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

4 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

5 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

6 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

6 hours ago