ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ ധോണി പുറത്താക്കിയപ്പോൾ
ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയ ധോണിയെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗ്.
‘‘ബാങ്കിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാം. എന്നാൽ വിക്കറ്റിനു പിന്നിൽ ധോണിക്ക് പകരമാകാൻ ആർക്കും സാധിക്കില്ല. ധോണിയുടെ വേഗതയ്ക്കും പകരമില്ല’’. എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. 0.1 സെക്കൻഡ് മാത്രം സമയമെടുത്താണ് ധോണി ഗില്ലിനെ സ്റ്റംപ് ഔട്ടാക്കിയത്. തന്റെ മികവിനെ പ്രായം തളർത്തിയിട്ടില്ല എന്നു ധോണി ഇതിലൂടെ തെളിയിക്കുകയും ചെയ്തു.
ഇത്തവണത്തേത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . എന്നാൽ വിരമിക്കൽ സാധ്യത അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു.
‘‘ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാണ് എനിക്കു മുന്നിലുള്ള എളുപ്പവഴി. പക്ഷേ ഞാൻ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎൽ കളിക്കുക എന്നതാണത്. ശരീരം സജ്ജമെങ്കിൽ ഇനിയും ചെന്നൈ ടീമിനൊപ്പം ഞാനുണ്ടാകും. ആരാധകരിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനുള്ള പ്രത്യുപകാരമാണിത്..’’– ഫൈനലിലെ വിജയത്തിന് ശേഷം ധോണിയുടെ പ്രതികരിച്ചു.
https://twitter.com/virendersehwag/status/1663197055081381888?ref_src=twsrc%5Etfwകേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…