കാഴ്ച ശക്തിയെ ബാധിക്കുന്ന നേത്രരോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ.60 വയസ്സിന് മുകളിൽ പ്രായമായവരിലാണ് ഗ്ലോക്കോമ കൂടുതൽ കാണപ്പെടുന്നത്. എന്നാലിത് ഏത് പ്രായക്കാരെയും ബാധിക്കാം. ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയോ രോഗം പിടിമുറുക്കിയേക്കാം. പുറമേ നോക്കുമ്പോൾ കാര്യമായ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ഈ രോഗത്തെക്കുറിച്ച് പലർക്കും അറിയില്ല. ലോകത്ത് ഇപ്പോൾ എട്ട് കോടിയോളം ആളുകൾ ഗ്ലോക്കോമ ബാധിതരാണെന്നാണ് കണക്ക്.
ചിലരിൽ ഗ്ലോക്കോമ മുന്നറയിപ്പ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചെന്ന് വരില്ല. എന്നാൽ ചിലതരം ഗ്ലോക്കോമ പിടിമുറുക്കുമ്പോൾ കണ്ണിന് വേദന, തലവേദന, മങ്ങിയ കാഴ്ച, ബ്ലൈൻഡ് സ്പോട്ടുകൾ, ചുവന്ന കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകും. വെളിച്ചത്തിന് ചുറ്റും മഴവിൽ നിറത്തിൽ വലയങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഗ്ലോക്കോമ ലക്ഷണമാണ്. ഛർദ്ദി, ഓക്കാനം പോലുള്ള ലക്ഷണങ്ങളും ഉണ്ടായേക്കാം. പ്രമേഹ രോഗികൾക്ക് ഗ്ലോക്കോമ സാധ്യത ഇരട്ടിയാണ്.
തിരുവനന്തപുരം : ഇ പി ജയരാജനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാസുരേന്ദ്രൻ, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ,…
അമരാവതി: ആന്ധ്രാപ്രദേശിലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രകടനപത്രിക പുറത്തിറക്കി. യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ…