Wednesday, May 1, 2024
spot_img

ബാങ്ക് നോട്ട് മാറ്റിയെടുക്കാം; പക്ഷെ ധോണിയെ മാറ്റാനാകില്ല: ഐപിഎൽ ഫൈനലിലെമിന്നൽ സ്റ്റംപിങ്ങിൽ ധോണിയെ പ്രശംസിച്ച് വിരേന്ദർ സെവാഗ്

ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയ ധോണിയെ പ്രശംസിച്ച് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗ്.

‘‘ബാങ്കിൽ നിന്നും നോട്ടുകൾ മാറ്റിയെടുക്കാം. എന്നാൽ വിക്കറ്റിനു പിന്നിൽ ധോണിക്ക് പകരമാകാൻ ആർക്കും സാധിക്കില്ല. ധോണിയുടെ വേഗതയ്ക്കും പകരമില്ല’’. എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്. 0.1 സെക്കൻഡ് മാത്രം സമയമെടുത്താണ് ധോണി ഗില്ലിനെ സ്റ്റംപ് ഔട്ടാക്കിയത്. തന്റെ മികവിനെ പ്രായം തളർത്തിയിട്ടില്ല എന്നു ധോണി ഇതിലൂടെ തെളിയിക്കുകയും ചെയ്തു.

ഇത്തവണത്തേത് ധോണിയുടെ അവസാന സീസൺ ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . എന്നാൽ വിരമിക്കൽ സാധ്യത അദ്ദേഹം തന്നെ തള്ളിക്കളഞ്ഞു.

‘‘ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കുക എന്നതാണ് എനിക്കു മുന്നിലുള്ള എളുപ്പവഴി. പക്ഷേ ഞാൻ കഠിനമായ വഴിയാണ് ഇഷ്ടപ്പെടുന്നത്. ഇനിയുള്ള 9 മാസം അധ്വാനിച്ച് അടുത്ത ഐപിഎൽ കളിക്കുക എന്നതാണത്. ശരീരം സജ്ജമെങ്കിൽ ഇനിയും ചെന്നൈ ടീമിനൊപ്പം ഞാനുണ്ടാകും. ആരാധകരിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനുള്ള പ്രത്യുപകാരമാണിത്..’’– ഫൈനലിലെ വിജയത്തിന് ശേഷം ധോണിയുടെ പ്രതികരിച്ചു.

Related Articles

Latest Articles