ബാങ്കോക്ക്: ഷോപ്പിംഗ് മാളില്‍ 21 പേരെ വെടിവച്ചു കൊന്ന സൈനികനെ വധിച്ചു. തായിലാന്‍ഡിലെ വടക്കു കിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. കൂട്ടക്കൊല നടത്തിയ 32 കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തൊമ്മയെയാണ് സൈന്യം വെടിവച്ചുകൊന്നത്. തായ്ലാന്‍ഡ് ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
സൈനിക ബാരക്കില്‍ നിന്ന് വാഹനവും ആയുധങ്ങളും മോഷ്ടിച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് ഇയാള്‍ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിയത്. തുടര്‍ന്ന് കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചു കൊല്ലുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്തു.കൂട്ടക്കൊലയുടെ ലൈവ് വീഡിയോയും ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
‘ഞാന്‍ കീഴടങ്ങണോ?’, ‘മരണത്തില്‍ നിന്നാര്‍ക്കും രക്ഷപ്പെടാനാകില്ല’എന്നിങ്ങനെയുള്ള ക്യാപ്ഷനുകളും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരുന്നു. ഇയാളുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.സംഭവമറിഞ്ഞ് തായ് സൈന്യത്തിലെ നൂറുകണക്കിന് സൈനികരാണ് മാളിലേക്ക് എത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മേജര്‍ ജക്രപന്ത് തൊമ്മയെ സൈന്യം വെടിവച്ചു കൊന്നത്. അക്രമിയെ കീഴ്പ്പെടുത്താനുള്ള സൈനിക നടപടിക്കിടെ നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജക്രപന്ത് നടത്തിയ ആക്രമണത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…