കൊച്ചി: സ്റ്റാര്‍ പദവിക്കായി ബാറുടമകള്‍ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ 55 ലക്ഷം രൂപ കണ്ടെടുത്തു. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ത്യ ടൂറിസം ചെന്നൈ റീജിയണല്‍ ഡയറക്ടര്‍ സജ്ഞയ് വാട്സിനും അസിസ്റ്റന്റ് ഡയറക്ടര്‍ രാമകൃഷ്ണനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യ സജ്ഞയ് വാട്സിന്റെ കാര്‍ തടഞ്ഞ് നിര്‍ത്തി ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇരുവരെയും സി.ബി.ഐ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…