Monday, April 29, 2024
spot_img

വീണ്ടും ബാർ കോഴ; റെയ്ഡില്‍ സിബിഐ 55 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: സ്റ്റാ​ര്‍ പ​ദ​വി​ക്കാ​യി ബാ​റു​ട​മ​ക​ള്‍ ടൂ​റി​സം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​ഴ​ ന​ല്‍​കി​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. കേരളത്തിലെ ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീടുകളിലും സി.ബി.ഐ നടത്തിയ മിന്നല്‍ പരിശോധനയില്‍ 55 ലക്ഷം രൂപ കണ്ടെടുത്തു. അടിസ്ഥാന സൗകര്യം പോലമില്ലാത്ത ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഇ​ന്ത്യ ടൂ​റി​സം ചെ​ന്നൈ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ജ്ഞ​യ് വാ​ട്‌​സി​നും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ രാ​മ​കൃ​ഷ്ണ​നെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്.
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യ സ​ജ്ഞ​യ് വാ​ട്‌​സി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് നി​ര്‍​ത്തി ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​രു​വ​രെ​യും സി.​ബി.​ഐ നാ​ളു​ക​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും അനധികൃത സ്വത്തുള്ളതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles