MALAYALAM

പണിയായത് അവസരങ്ങൾ കിട്ടാത്തത്! ബിഗ്‌ബോസ് ആദ്യ എലിമിനേഷനിൽ പുറത്തേക്ക് പോകുന്നത് ഈ മോഡൽ?

ബിഗ് ബോസില്‍ ആദ്യ എലിമിനേഷനിൽ ആര് പുറത്ത് പോവും എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയ പേജിലൂടെ ചില പേരുകള്‍ ഉയര്‍ന്ന് വന്നെങ്കിലും സാധ്യത അവര്‍ക്കല്ലെന്നാണ് സൂചനകൾ. കാര്യമായി മത്സരങ്ങളില്‍ ഇടപെടുകയോ കണ്ടന്റ് ഉണ്ടാക്കുകയോ ചെയ്യാന്‍ സാധിക്കാത്തവരും പ്രേക്ഷകരുടെ വോട്ട് കുറവുള്ളവരുമൊക്കെയാണ് എലിമിനേഷനിലൂടെ പുറത്ത് പോകാൻ സാധ്യത.

ഈ ആഴ്ച ഒന്നോ അതിലധികം പേരോ പുറത്ത് പോയേക്കാം എന്ന് ഇന്നലത്തെ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്തായാലും ഒരാള്‍ മാത്രമേ പുറത്ത് പോവുകയുള്ളുവെന്നും അത് ജാനകി സുധീര്‍ ആണെന്നുമാണ് സൂചനകൾ.

ബിഗ് ബോസ് മലയാളം നാലാം സീസണില്‍ നിന്നും പുറത്ത് പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്ന പ്രവചനങ്ങള്‍ നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ പല കാര്യങ്ങളും ഈ സീസണില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെ ബാക്കി എല്ലാവരും നോമിനേഷനില്‍ ഇടം നേടി എന്നതാണ് ശ്രദ്ധേയമായ കാര്യം. മുന്‍പൊന്നും ഇത്തരത്തിലൊരു നോമിനേഷന്‍ വന്നിട്ടില്ല.

ആകെ പതിനേഴ് പേര്‍ ഉള്ളിടത്ത് പതിനാറ് പേരും എലിമിനേഷനിലെത്തി. അതുകൊണ്ട് തന്നെ പുറത്താവുന്നത് ആരായിരിക്കും എന്ന് പ്രവചിക്കാനും ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഈ ആഴ്ച ജാനകി സുധീര്‍ ആയിരിക്കും പുറത്ത് പോവുക എന്നാണ് വിവരം. ആദ്യ ആഴ്ചയില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ജാനകി പുറത്ത് പോവുന്നതെന്നാണ് പറയപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാനകി. കാര്യമായ ടാസ്‌കുകളൊന്നും ലഭിച്ചിട്ടില്ലാത്തത് കൊണ്ട് ജാനകിയുടെ പെര്‍ഫോമന്‍സ് പുറത്ത് വന്നിരുന്നില്ല.

കഴിഞ്ഞ ദിവസം മുതല്‍ ശക്തമായി പ്രതികരിച്ചും അല്ലാതെയുമായി ജാനകി ശ്രദ്ധേയമായി തുടങ്ങിയിരുന്നു. ഭക്ഷണം പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ മറ്റുള്ളവരുടെ അശ്രദ്ധ കാരണം പോയിന്റ് നഷ്ടപ്പെട്ടതിനെ പറ്റി പറഞ്ഞ് ജാനകി ചൂടായി. ആവശ്യത്തിന് ദേഷ്യം പിടിക്കാനും ശക്തയായി നില്‍ക്കാനും തനിക്ക് സാധിക്കുമെന്ന് ജാനകി വ്യക്തമാക്കുന്നതിനുള്ളില്‍ പുറത്ത് പോവേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇനി അതിലും ബിഗ് ബോസ് എന്തെങ്കിലും ട്വിസ്റ്റ് ഒളിപ്പിക്കുമോ എന്നത് വ്യക്തമല്ല.

എന്നാല്‍ ജാനകിയെക്കാളും പുറത്ത് പോവാന്‍ യോഗ്യതയുള്ളവര്‍ വീടിനകത്ത് ഉണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ജാനകിയെക്കാളും ശാലിനി ആയിരുന്നു പുറത്ത് ആകേണ്ടിയിരുന്നത്. ശാലിനി തന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ സ്റ്റാര്‍ ആണെന്ന് വന്ന അന്ന് പറഞ്ഞു നടന്നത് കേട്ടതാ. സീസണ്‍ രണ്ടിലെ വീണയെ പോലെ തോന്നുന്നുണ്ട്. പിന്നെ ഒന്നിലും ഇടപെടുന്നില്ല. അതുപോലെ സൂരജ്. ഇതുവരെയും കാര്യമായി ഒരു സംസാരം പോലും സൂരജില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

10 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

10 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

11 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

11 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

12 hours ago