ലാഹോർ: തന്റെ ലാഹോർ സന്ദർശനത്തിനിടയിൽ ഭഗവാൻ ശ്രീരാമന്റെ പുത്രൻ ലവന്റെ സമാധിസ്ഥലത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാൻ എത്തിയതായിരുന്നു രാജിവ് ശുക്ല.
ലാഹോർ എന്ന പേര് തന്നെ ലവൻ എന്ന ശ്രീരാമ പുത്രന്റെ പേരിൽ നിന്നാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് പ്രാത്ഥിക്കാനുള്ള മഹാഭാഗ്യം ഇന്നുണ്ടായി. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മുഹ്‌സിൻ നഖ്‌വി എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹമാണ് പുരാതനമായ ഈ സമാധിസ്ഥലത്തിന്റെ പുനരുദ്ധാരണത്തിന് മേൽനോട്ടം വഹിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്. എക്‌സിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു. ലാഹോറിന്റെ മുനിസിപ്പൽ രേഖകളിൽ ആ സ്ഥലനാമം ഉണ്ടായത് ലവന്റെ പേരിൽനിന്നാണ് എന്ന് പ്രതിപാദിക്കുന്നുണ്ട്. തൊട്ടടുത്തുള്ള കസുർ നഗരം കുശന്റെ പേരിലാണ്. പാകിസ്ഥാൻ സർക്കാരും ഈ വസ്തുത അംഗീകരിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടെ മാത്രമേ പുനഃസ്ഥാപിക്കാൻ കഴിയു എന്ന് അദ്ദേഹം ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർ അതാതുരാജ്യങ്ങളിൽ ഇരു ടീമുകളും കളിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള നിർദ്ദേശമാണ് ബി സി സി ഐ സർക്കാരിന് നൽകിയിട്ടുള്ളത്. പക്ഷെ സർക്കാർ തീരുമാനമെടുക്കുമ്പോൾ മറ്റ് നിരവധി കാര്യങ്ങൾ പരിഗണിക്കും. ഒരിക്കൽ സർക്കാർ തീരുമാനിച്ചാൽ ബിസിസിഐ അതിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…