പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
ദുബായ് : ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നിന്നു ദുബായിലേക്കു വിമാനമാർഗം കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനാൽ
യാത്രക്കാരെ വിമാനത്തിനു പുറത്തിറക്കും മുൻപ് വിദഗ്ധരെത്തി കരടിയെ മരുന്നു കുത്തിവച്ചു മയക്കി വിമാനത്തിനു പുറത്ത് എത്തിച്ചു.
മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും കർശനമായും പാലിച്ചാണ് കരടിക്കുട്ടിയെ എത്തിച്ചതെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും വിമാനത്തിനു കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്ക യാത്ര ചെയ്തതെന്നും ഇറാഖി എയർവെയ്സ് പ്രതികരിച്ചു . കൂടിനു പുറത്തു ചാടിയ കരടിയുടെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…