Tuesday, May 21, 2024
spot_img

കരടിയേട്ടൻ ഫസ്റ്റ് ! ബഗ്ദാദിൽ നിന്നു ദുബായിലേക്കു വിമാനമാർഗം കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി; വീഡിയോ വൈറൽ

ദുബായ് : ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നിന്നു ദുബായിലേക്കു വിമാനമാർഗം കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി പുറത്തു ചാടിയത്. വിമാനം ദുബായിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനാൽ
യാത്രക്കാരെ വിമാനത്തിനു പുറത്തിറക്കും മുൻപ് വിദഗ്ധരെത്തി കരടിയെ മരുന്നു കുത്തിവച്ചു മയക്കി വിമാനത്തിനു പുറത്ത് എത്തിച്ചു.

മൃഗങ്ങളെ കൊണ്ടു പോകുന്നതിനുള്ള എല്ലാ രാജ്യാന്തര നിയമങ്ങളും കർശനമായും പാലിച്ചാണ് കരടിക്കുട്ടിയെ എത്തിച്ചതെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തെ ഒരു തരത്തിലും ബാധിച്ചില്ലെന്നും വിമാനത്തിനു കേടുപാടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മടക്ക യാത്ര ചെയ്തതെന്നും ഇറാഖി എയർവെയ്സ് പ്രതികരിച്ചു . കൂടിനു പുറത്തു ചാടിയ കരടിയുടെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്.

Related Articles

Latest Articles