Featured

സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പുലിവാല് പിടിച്ച് പിണറായി !

സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കാരേക്കൊണ്ട് ഇങ്ങനെയും ശല്യം ഉണ്ടോ എന്നാണ് പിണറായി ചോദിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്. അവര് കാണിച്ച് കൂട്ടുന്ന ഓരോന്നിന് മലയാളികള്‍ പിണറായി വിജയനെ ഇപ്പോൾ എടുത്തിട്ടലക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യ കേറിയത് മുതല്‍ പിണറായിക്കാണ് പണിയെല്ലാം കിട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങള്‍ അധികാരമേറിയ ഉടന്‍ തന്നെ സിദ്ധരാമയ്യ നടപ്പാക്കി. കര്‍ണാടകയില്‍ സിദ്ധരാമയ്യ എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുളള ഗൃഹ ജ്യോതി പദ്ധതി നടപ്പാക്കി. അപ്പോൾ ഇവിടെ ഒരു മുഖ്യന്‍ വൈദ്യുതി ചാര്‍ജ്ജ് അങ്ങ് കൂട്ടി. സിദ്ധരാമയ്യ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി ലഭ്യമാക്കുന്ന അന്ന ഭാഗ്യ പദ്ധതി നടപ്പാക്കി. ഇവിടെ മുഖ്യന്‍ കിറ്റ് കൊടുക്കും പക്ഷെ അന്നം കൊടുക്കുന്ന ദൈവം പച്ചരി വിജയനെന്ന് ഫ്‌ളക്‌സ് വയ്ക്കുകയും ചെയ്യും. സിദ്ധരാമയ്യ കുടുംബനാഥകള്‍ക്ക് മാസത്തില്‍ 2000 രൂപ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി. എന്നാൽ പിണരായി ക്ഷേമ പെന്‍ഷന്‍ വരെ മുക്കിയും പ്രാകിയും കൊടുക്കും. ചിലപ്പോള്‍ കൊടുക്കുകയും ഇല്ല. സിദ്ധരാമയ്യ കര്‍ണാടകയില്‍ പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കി, കേരളത്തില്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായോണ്ട് നമ്മുടെ പിണറായി ചാര്‍ജ്ജങ്ങ് കൂട്ടി. പക്ഷെ പറച്ചിലില്‍ മാത്രം സ്ത്രീ സൗഹൃദ-സ്ത്രീ സുരക്ഷ സംസ്ഥാനം. സിദ്ധരാമയ്യ തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും സാമ്പത്തിക സഹായം നല്‍കുന്ന യുവനിധി പദ്ധതി നടപ്പാക്കി. നമ്മുടെ പിണറായി ആവട്ടെ പിള്ളേരുടെ സ്‌കോളര്‍ഷിപ്പ് വരെ മുക്കി. കൂടാതെ പിണറായിയുടെ സ്നേഹം സഹിക്ക വയ്യാതെ കേരളത്തില്‍ നിന്ന് പിള്ളേര് വിദേശത്തേക്ക് കടക്കുന്നു. അധികാരമേറിയ ഉടന്‍ തന്നെ കോൺഗ്രസ്സ് വാഗ്ദാനങ്ങൾ പാലിച്ചു. എന്നാൽ ഇവിടെ ഒന്നാം പിണരായി സര്‍ക്കാരിന്റെ കാലംതൊട്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം വാഗ്ദാനമായ് തന്നെ നിലനിൽക്കുകയാണ്. രണ്ടാം പിണറായി കാലത്തിന്റെ രണ്ട് കൊല്ലവും ആയി. എന്നിട്ടും ഒരനക്കവുമില്ല. ഇനി തമിഴ്‌നാട്ടിലേക്ക് നോക്കിയാലും അവസ്ഥ മറ്റൊന്നല്ല..തമിഴ്‌നാട്ടിലും സ്റ്റാലിന്‍ വിപ്ലവം സൃഷ്ടിക്കുകയാണ്… അവിടെയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, കുട്ടികള്‍ക്ക് ലാപ്‌ടോപ് സൈക്കിള്‍ തുടങ്ങി മികച്ച പദ്ധതികള്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ പാല്‍ വില കുറയ്ക്കുകയാണ് ചെയ്തത്. എന്നാൽ നമ്മുടെ മുഖ്യനോ പാല്‍വില കൂട്ടി ജനങ്ങളോ ദ്രോഹിച്ചു, കാലിത്തീറ്റ വില കൂട്ടി കര്‍ഷകരെ ദ്രോഹിച്ചു. നമ്മുടെ മുഖ്യന് കോര്‍പ്പറേറ്റുകളെ വഴിക്കലാണ് പണി. പിന്നെ സ്വന്തം കീശ വീര്‍പ്പിക്കണം. പിന്നെ മിച്ചം വല്ലതും ഉണ്ടേല്‍ ജനങ്ങള്‍ക്ക് കൊടുക്കും. പക്ഷെ ഫ്‌ളെക്‌സ് വയ്ക്കും. അത് നിര്‍ബന്ധാണ്.

ഇനി പ്രധാന പോയിന്റിലേക്ക് വരാം. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ. ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകള്‍ക്ക് അവരുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മാത്രമല്ല തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചു. സെക്യൂരിറ്റി ജീവനക്കാരെ കുറച്ചു. അതൊക്കെ നമ്മുടെ പിണറായി. അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി ജീവനക്കാരെ കൂട്ടി റോഡിലൂടെ സര്‍ക്കാസ് കാമിച്ചാണ് പോകുന്നത്. അതൊക്കെ പോട്ടെ ജനങ്ങളെ ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. മണിക്കൂറുകൾ റോഡില്‍ യാത്രക്കാരെ തടഞ്ഞിട്ട്. ഒന്ന് മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി റോഡില്‍ തടഞ്ഞുവെക്കുക. ഞാന്‍ പോയിട്ട് പോയാല്‍ മതിയെന്ന ദാര്‍ഷ്ട്യവും. അതാണ് കേരള മുഖ്യൻ പിണറായി വിജയൻ. കൂടാതെ കര്‍ണാടക തമിഴ്‌നാട് മുഖ്യമന്ത്രിമാർ പുറത്തിറങ്ങി ജനങ്ങളുടെ തോളില്‍ കൈയ്യിട്ട് നടക്കുന്നു. സ്റ്റാലിന്‍ ജനങ്ങള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുകയും ചെയ്യും. റോഡിലൂടെ കൂളായ് നടക്കും. പക്ഷെ പിണറായി കാറില്‍ നിന്ന് പുറത്തിറങ്ങില്ല. റോഡിലൂടെ നടക്കുന്നതിനേക്കുറിച്ച് പോലും ആ മനുഷ്യന് ചിന്തിക്കാനാകില്ല. പക്ഷെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി നേതാവാണ് കേട്ടോ നമ്മുടെ പിണറായി. പിന്നെ പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചില്ലെ. നമ്മുടെ മുഖ്യന്‍ കൂറ്റന്‍ കട്ടൗട്ട് വെപ്പിക്കും. എന്തിനും എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ മസ്റ്റാണ്. അതിപ്പോള്‍ കിറ്റ് കൊടുത്താലും ക്ഷേമപെന്‍ഷന്‍ കൊടുത്താലും. പക്ഷെ ഇതെല്ലാം ജനങ്ങളുടെ കാശാണെന്ന് ഓര്‍ക്കണം. ഫ്‌ളക്‌സ് വെക്കുന്നത് കണ്ടാല്‍ തോന്നും എകെജിയിലെ നീക്കിയിരുപ്പില്‍ നിന്ന് കൊടുക്കുന്നതാണെന്ന്. ആ പിണറായിയാണ് ഇപ്പോൾ അയല്‍വക്കത്തെ മുഖ്യമന്ത്രിമാരെക്കണ്ട് വേവലാതിപ്പെടുന്നത്.

Anandhu Ajitha

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

10 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

10 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

12 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

12 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

14 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

14 hours ago