ലണ്ടൻ : ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം. സർവ്വകലാശാലയെ ‘മീറ്റ് ഫ്രീ’ ക്യാംപസാക്കാനുള്ള പ്രയത്നങ്ങൾക്ക് പിന്നിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയാണ്. ഓക്സ്ഫോഡ് സർ വ്വകലാശാലയ്ക്ക് കീഴിലുള്ള വോർസെസ്റ്റർ കോളേജിലെ വിഹാൻ ജെയിൻ എന്ന വിദ്യാർഥിയാണ് ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വിഹാൻ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളിൽ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം സമർപ്പിച്ചത്. ഈ പ്രമേയം വിദ്യാർഥി യൂണിയനിൽ 31 വോട്ടുകൾ നേടിയാണ് പാസായിട്ടുള്ളത്. ഒൻപത് പേര് പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോൾ 13 പേര് വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പ്രമേയം പാസായതോടെ ഓക്സ്ഫോഡ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബീഫ്, മട്ടൺ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തിൽ പൂർണമായി നിരോധനം ഏrപ്പെടുത്താനുമാണ് വിദ്യാർഥി യൂണിയന്റെ തീരുമാനം.
രാജ്യത്തെ പ്രമുഖ സർവ്വകലാശാലയായ ഓക്സ്ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിൽ 2030 ൽ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടൺ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…