International

സംഘര്‍ഷ സാദ്ധ്യത ; ഇറാന്‍,ഇറാഖ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്‌റിന്‍

്ബഹ്‌റിന്‍: സംഘര്‍ഷ സാദ്ധ്യത തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍,ഇറാഖ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് ബഹ്‌റിന്റെ മുന്നറിയിപ്പ് . നിലവില്‍ ഇവിടെയുള്ളവര്‍ മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു .അതേ സമയം പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ പോകുന്ന യാത്രാവിമാനങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കി .

നിലവിലെ സാഹചര്യം അപകടം നിറഞ്ഞതാണെന്നും അതിനാലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി . ഇറാഖിലെ ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ യു എസ് തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബഹ്‌റിന്റെ മുന്നറിയിപ്പ് .

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങള്‍ക്കു യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് മുന്നറിയിപ്പ് നല്‍കിയത് .അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് പാര്‍ലമെന്റ് അടിയന്തിരയോഗം ചേര്‍ന്നു.മേഖലയിലെ സാഹചര്യം കണക്കിലെടുത്തു മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്നും സ്പീക്കര്‍ മന്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി.

B4 Admin

Share
Published by
B4 Admin

Recent Posts

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

19 minutes ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

55 minutes ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

1 hour ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

1 hour ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

15 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

16 hours ago