കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ ബംഗാളിൽ കലാപം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. സംഘർഷ മേഖലയായ നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയില്‍ ഒരു ബിജെപി പ്രവർത്തകനെ ഇന്നലെ കലാപകാരികൾ വെടിവച്ചു കൊലപ്പെടുത്തി.
ബിജെപി പ്രവർത്തകനായ ചന്ദന്‍ ഷാവു (24) എന്നയാളാണ് കൊല്ലപ്പെട്ടത്.
സ്വന്തം ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചന്ദൻ ഷാവുവിനെ മറ്റ് രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ തടഞ്ഞ് നിർത്തി വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കൊലയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു. ചന്ദൻ നേരത്തെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന. ഈയടുത്താണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അതാണ് കൊലപാതകത്തിനു കാരണമെന്നും ബിജെപി ആരോപിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചതായാണ് സൂചന.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ വിവിധയിടങ്ങളിലായി തൃണമൂലിന്‍റെ നേതൃത്വത്തിൽ കലാപം തുടരുകയാണ്. ദിന്‍ഹത, പഹര്‍പുര്‍, ഗംഗാരാംപുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമങ്ങള്‍ തടയുന്നതിനായി പൊലീസിനെ വിന്യസിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ അംഗരക്ഷകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…