ഹൈദരാബാദ്: ഹൈദരാബാദ് സ്വദേശി ഗൗതം കുമാര്‍ അന്നദാനത്തില്‍ റെക്കോഡ്് നേട്ടം കൈവരിച്ചു. ഒരു ദിവസം 1000 പേര്‍ക്ക് ഭക്ഷണം വിളമ്പിയാണ് ലോക റെക്കോര്‍ഡ് നേടിയിയത്. തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്കുള്‍പ്പടെ ഭക്ഷണം വിളമ്പിയ ഗൗതം കുമാറിനെ യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ആണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘സേര്‍വ് നീഡി’ എന്ന എല്‍ജിഒ സംഘടനയുടെ സ്ഥാപകനാണ് ഗൗതം. ഞായറാഴ്ച സംസ്ഥാനത്തെ മൂന്ന് വിവിധയിടങ്ങളില്‍ 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്താണ് ഗൗതം ഈ അംഗീകാരത്തിന് അര്‍ഹനായത്.
ഗാന്ധി ആശുപത്രി, രാജേന്ദ്ര നഗര്‍, അമ്മ നന്ന അനാഥാലയം എന്നിവിടങ്ങളിലാണ് ഗൗതം ഭക്ഷണം വിതരണം ചെയ്തത്. യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഇന്ത്യന്‍ പ്രതിനിധിയായ കെവി രമണ, തെലങ്കാന പ്രതിനിധിയായ ടിഎം ശ്രീതല എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിന് പുരസ്‌കാരം സമര്‍പ്പിച്ചത്.
2014-ലാണ് സേര്‍വ് നീഡി എന്ന സംഘടന ആരംഭിച്ചത്. ഇന്ന് സംസ്ഥാനത്താകമാനം 140 സന്നദ്ധസേവകര്‍ സേര്‍വ് നീഡിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 2014- മുതല്‍ വിശന്നിരിക്കുന്നവര്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ‘തന്റെ സംഘടനയുള്ളപ്പോള്‍ ആരും അനാഥരെപോലെ മരിക്കാന്‍ അര്‍ഹരല്ല’ എന്നതാണ് സംഘടനയുടെ ആപ്തവാക്യമെന്നും ഗൗതം മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…