Bengal violence victims prevented from entering Raj Bhavan by police; High Court lashed out at the Chief Minister
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി ഗവര്‍ണർ ഡോ സിവി ആനന്ദബോസും കൊൽക്കത്ത ഹൈക്കോടതിയും. അക്രമത്തിന് ഇരയായവര്‍ക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഗവര്‍ണറെ കാണുന്നതിന് രാജ്ഭവന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രാജ്ഭവന്റെ അനുമതിയെ തള്ളിക്കൊണ്ട് പോലീസ് പ്രവേശനം തടയുകയായിരുന്നു. ഇക്കാര്യത്തിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനർജിക്ക് കഴിഞ്ഞ ദിവസം കത്തയച്ചു.
രേഖാമൂലം അനുമതി ലഭിച്ചിട്ടും രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞുവെന്ന് കാണിച്ച് സുവേന്ദു അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.കോടതി കൂടി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, അക്രമത്തിന് ഇരയായവർ തന്നെ സന്ദര്‍ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം മന്ത്രി രാജ്ഭവനിൽ പ്രവേശിക്കുന്നത് ഗവർണർ വിലക്കി. കൂടാതെ രാജ്ഭവൻ ഡ്യുട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവർണർ നിർദ്ദേശം നൽകി.
ബുര്‍ബസാറിലെ മഹേശ്വരി ഭവന്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ ബോസ്, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സന്ദര്‍ശന വേളയില്‍, മഹേശ്വരി ഭവനില്‍ താമസിക്കുന്ന 150ലധികം ആളുകളുമായി ഗവര്‍ണര്‍ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
”ഇരകളെ ഞാന്‍ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവര്‍ണര്‍ എന്ന നിലയില്‍, എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുന്നതിന് മുമ്പ് ഞാന്‍ നീതിപൂര്‍വ്വം പെരുമാറാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം” എന്ന് ഗവര്‍ണര്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി ഗവര്‍ണര്‍മാരെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങള്‍ മുഖ്യമന്തിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ആനന്ദബോസ് ആവര്‍ത്തിച്ച് ഓർമ്മിപ്പിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…