bengaluru
ഹൈദരാബാദ്: മകൻ കഞ്ചാവ് ഉപയോഗിച്ചതിൽ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു. തെലുങ്കാനയിലെ സൂര്യപെത് ജില്ലയിലെ കൊടാട് ആണ് സംഭവം. കഞ്ചാവിന് അടിമയായ പതിനഞ്ചുകാരനായ മകന്‍ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.
മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. ശരിയായ കാര്യമാണ് അമ്മ ചെയ്തതെന്നാണ് ഒരുവിഭാഗം പറയുന്നത്. അപൂര്‍വമായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തതെന്നും അമ്മയുടെ ഇടപെടല്‍ വൈകിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം ഇത് വളരെ ക്രൂരമായിപ്പോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…