Saturday, May 4, 2024
spot_img

സ്ത്രീയാണെങ്കിൽ ഫുട്ബാള്‍ മത്സരം കാണാൻ പാടില്ല; ഫുട്ബാള്‍ മത്സരം കാണാൻ സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചു കൂടിയ വനിതകള്‍ക്ക് നേരെ കുരുമുളക് സ്പ്രേ

ടെഹ്റാന്‍ : ഫുട്ബാൾ മത്സരം സ്ത്രീകൾ കാണുന്നത് വിലക്കി ഇറാനിലെ മുസ്ലീം മതനേതാവ്. 2022 മാര്‍ച്ച്‌ 29 ന് മഷാദിലെ ഇമാം റെസ ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് ഫുട്ബോള്‍ മത്സരം നടന്നത്. ഈ മത്സരം കാണാൻ
പ്രവേശിക്കുന്നതില്‍ നിന്നാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ ഇറാനിയന്‍ വനിതകളെ തടഞ്ഞതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ അറിയിച്ചു.

രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരഞ്ഞെടുത്ത മഷ്ഹദ് അഹ്മദ് അലമോല്‍ഹോദയാണ് സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയത് . സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു

നേരത്തേ ടിക്കറ്റ് എടുത്ത സ്ത്രീകളടക്കം സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടി. അവരെ പിരിച്ചുവിടാന്‍ അധികൃതര്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന് വനിതാ ഫുട്ബോള്‍ ആരാധകരാണ് “ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുണ്ട്” എന്ന് ആക്രോശിച്ച്‌ രംഗത്തെത്തിയത്

സ്ത്രീകളുടെ സാന്നിധ്യത്തെ “അശ്ലീലത” എന്നാണ് ഇമാം അഹ്മദ് അലാമല്‍ഹോദ വിശേഷിപ്പിച്ചത് . അതേസമയം ടീം ക്യാപ്റ്റന്‍ അലിരേസ ജഹാന്‍ബക്ഷ്, സ്ത്രീകള്‍ സ്റ്റേഡിയങ്ങളില്‍ എത്തുന്നത് നല്ലതാണെന്നും , ദേശീയ ടീമിന്റെ വിജയം അവരും ആസ്വദിക്കേണ്ടതാണെന്നും പറഞ്ഞു .

Related Articles

Latest Articles