bengaluru
ബംഗളൂരു: ഹിന്ദു യുവാവിന് നേരെ ആക്രമണം. കർണാടക ശിവമോഗയിലാണ് സംഭവം നടന്നത്. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണം. ലഹരി വിൽപ്പന ചോദ്യം ചെയ്ത പൂ വിൽപ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേൽപ്പിച്ചതായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തൗസീഫിന്റെ നേതൃത്വത്തിലുള്ള ആറാംഘ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. തൗസീഫും സംഘവും പൊതു സ്ഥലത്ത് കഞ്ചാവ് വിൽക്കുന്നത് മധുശക്തമായി എതിർത്തിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതരായ തൗസീഫും സംഘവും വ്യാഴാഴ്ച ശിവമോഗയിലെ തെരുവിൽവെച്ച് മധുവിനെ കുത്തിക്കൊല്ലാൽ ശ്രമിക്കുകയായിരുന്നു.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ കുത്തേറ്റിരിക്കുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു. ആറംഗ സംഘത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പട്ടാപ്പകൽ നടുറോഡിൽ കിലോമീറ്ററുകളോളം ഓടിച്ച ശേഷമാണ് മധുവിനെ ആക്രമികൾ കുത്തുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഭൂമിയുടെ സ്വാഭാവികമായ കാലാവസ്ഥാ ചക്രങ്ങൾ അസാധാരണമായ വേഗതയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ…
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…