bevco-plans-to-introduce-walk-in-counters-in-all-outlets-within-a-year
തിരുവന്തപുരം: സംസ്ഥാനത്തെ ജനങ്ങൾക്ക് മദ്യം വാങ്ങാൻ പുതിയ സൗകര്യമൊരുക്കി സർക്കാർ. ഒരു വര്‍ഷത്തിനകം എല്ലാ മദ്യശാലകളും വോക്ക് ഇൻ സംവിധാനത്തിലേക്ക് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷൻ. ഇതോടെ ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലുള്ള നീണ്ട ക്യൂ ഇനി പഴങ്കഥയാകും.
ഇനി മുതൽ പുതുതായി തുറക്കുന്ന എല്ലാ മദ്യശാലകളും വോക്ക് ഇൻ രീതിയിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് 175 ഔട്ട്ലെറ്റുകൾ കൂടി തുറക്കാൻ അനുമതി തേടിയതിന് പിന്നാലെയാണ് ബെവ്കോ പുതിയ തീരുമാനം എടുത്തത്.
പുതുതായി തുറക്കുന്ന ഈ മദ്യശാലകളിൽ എല്ലാം ബെവ്കോ വോക്ക് ഇൻ കൗണ്ടറുകൾ ഒരുക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല നിലവിലുള്ള ഔട്ട്ലെറ്റുകളും ബെവ്കോ ഉടൻ വോക്ക് ഇൻ സംവിധാനത്തിലേക്ക് മാറ്റും. ഒപ്പം തന്നെ മദ്യശാലകളിൽ നിന്ന് വാങ്ങുന്ന മദ്യം കൊണ്ടുപോകാനായി തുണി സഞ്ചികളും ബെവ്കോ അവതരിപ്പിക്കും.
അതേസമയം സംസ്ഥാന സര്‍ക്കാരിൻ്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും എന്നാണ് സൂചന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ബെവ്കോ പുതിയ ഔട്ട്ലെറ്റുകള്‍ക്കായുള്ള സ്ഥലം കണ്ടെത്തുക. ഇതോടു കൂടി നാട്ടുകാരുടെ പ്രതിഷേധം അടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന് ബെവ്കോ പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…