ദില്ലി : യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിയ 212 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് പുലർച്ചെയാണ് ദില്ലിയിലെത്തിയത്. ‘ഓപ്പറേഷൻ അജയ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വഴി രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരേയും തിരികെ എത്തിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇപ്പോഴിതാ, ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനുള്ളിലുയർന്ന ചില ആരവാഘോഷങ്ങളാണ് ശ്രദ്ധേയമായി മാറുന്നത്.
https://www.facebook.com/watch/?v=562474219393707&extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing&mibextid=Nif5oz
‘ഭാരത് മാതാ കി ജയ്’ എന്നാണ് വിമാനം പുറപ്പെടുന്നതിന് മുമ്പ് യാത്രികർ ആരവമുയർത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം, എല്ലാ ഇന്ത്യക്കാർക്കും ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഇന്ത്യൻ എംബസി ഒരുക്കിയിരുന്നു. രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ യാത്രാച്ചെലവ് പൂർണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് വേണ്ടിയിട്ടാണ് വിമാനം ക്രമീകരിച്ചത്. രാജ്യത്തേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരേയും ഇസ്രായേലിൽ നിന്ന് മടക്കി കൊണ്ടു വരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…