INTER NATIONAL

ഭാരതത്തിനൊപ്പം ഇസ്രായേലിന് പിന്തുണയുമായി ഇലോൺ മസ്ക്;എക്‌സിൽ നിന്നും നീക്കം ചെയ്തത് ഹമാസുമായി ബന്ധപ്പെട്ട നൂറു കണക്കിന് അക്കൗണ്ടുകൾ

കാലിഫോർണിയ : ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിന്നും ഭീകര സംഘടനയായ ഹമാസുമായി ബന്ധപ്പെട്ട നൂറ് കണക്കിന് അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ച് എക്സിൻ്റെ സിഇഒ ലിൻഡ യാക്കാരിനോ.ഭീകരസംഘടനകൾക്ക് എക്‌സിൽ സ്ഥാനമില്ലെന്ന നിലപാട് വ്യക്തമാക്കികൊണ്ടുള്ള ഈ നീക്കം ഇസ്രായേൽ -ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്.എക്‌സ് തുറന്ന സംഭാഷണം നടക്കുന്ന പൊതു പ്ലാറ്റ്‌ഫോം ആണ്. നിലവിലെ സാഹചര്യത്തിൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിച്ചേക്കാവുന്ന നിയമവിരുദ്ധ ഉള്ളടക്കത്തെക്കുറിച്ച് പൂർണ ബോധ്യമുണ്ട്. ഭീകരസംഘടനകൾക്കോ അതുമായി ബന്ധമുള്ള ആളുകൾക്കോ എക്‌സിൽ സ്ഥാനമുണ്ടാകില്ല. ഭീകരസംഘടനകളെ പിന്തുണച്ചു കൊണ്ടുള്ള അക്കൗണ്ടുകൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യുമെന്നും”ലിൻഡ യാക്കാരിനോ വ്യക്തമാക്കി.

തെറ്റായ വിവരങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും പ്രചരിപ്പിക്കുമെന്ന എന്ന ആശങ്കയിൽ യൂറോപ്യൻ യൂണിയൻ ഇൻഡസ്ട്രി ചീഫ് തിയറി ബ്രിട്ടൻ, ഇലോൺ മസ്‌കിന് 24 മണിക്കൂറിനുള്ളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഉള്ളടക്കത്തിലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയിരുന്നു .ഇതിനു പിന്നാലെയാണ് ഹമാസ് അനുകൂല അക്കൗണ്ടുകൾക്കെതിരെ നടപടി ഉണ്ടായത്‌ .

സമാനമായ രീതിയിൽ മെറ്റയ്‌ക്കും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസ് ആക്രമണങ്ങൾക്ക് പിന്നാലെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ചെറുക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നായിരുന്നു ആവശ്യം.

anjali nair

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

20 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago