കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ കുടുംബമിത്രം പദ്ധതിപ്രകാരമുള്ള സഹായവിതരണം ഇന്ന് കൊല്ലത്ത് നടക്കും. കൊല്ലം ജില്ലയിൽ സംഘത്തിന്റെ നെടുമ്പന യൂണിറ്റംഗമായ മരണപ്പെട്ട വ്യാപാരി എസ് വിജയൻറെ കുടുംബത്തിനുള്ള സഹായധനമാണ് ഇന്ന് കൊല്ലം ചിന്നക്കട ചെറുകിട വ്യാപാരി അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുക. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് എൻ അജിത്ത് കർത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ മുതിർന്ന പ്രചാരക് എസ് സേതുമാധവൻ സഹായ നിധി വിതരണം ചെയ്‌ത് മുഖ്യപ്രഭാഷണം നടത്തും.
പ്രസ്തുത ചടങ്ങിൽ ആർ എസ്സ് എസ്സ് ദക്ഷിണ കേരളാ പ്രാന്ത പ്രചാരക് എസ്. സുദർശനൻ, ജനം ടി വി എം ഡി ചെങ്കൽ രാജശേഖരൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ, സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജശേഖരൻ, ലഘു ഉദ്യോഗ ഭാരതി ദേശീയ സമിതിയംഗം എൻ കെ വിനോദ്, ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ രാധാകൃഷ്ണൻ, ഭാരത് കോഫീ ഹൗസ് എം ഡി ജയകുമാർ നെടുമ്പറത്ത് എന്നിവർ പങ്കെടുക്കുന്നു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുടുംബ ഭദ്രതാ പദ്ധതിയാണ് കുടുംബമിത്രം. ബി വി വി എസ് അംഗങ്ങളായ വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്ഥാപനത്തിലെ ജീവനക്കാർക്കും സംസ്ഥാന സമിതി നോമിനേറ്റ് ചെയ്യുന്ന വ്യക്തികൾക്കും ഈ പദ്ധതിയിൽ അംഗമാകാം. ഈ പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് 15 ലക്ഷം രൂപവരെ ധനസഹായവും ചികിത്സാ സഹായവും നൽകുന്ന പദ്ധതിയാണ് കുടുംബമിത്രം.
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…