Categories: International

ഇമ്രാനെതിരെ ബിലാവൽ ഭൂട്ടോ; ‘ഇമ്രാൻ ഖാൻ പാക് ജനാധിപത്യത്തിന്റെ ഘാതകൻ, അയാൾക്ക് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച് പറയാൻ എന്തവകാശം?

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തെ ദേശീയ- അന്തർദ്ദേശീയ തലങ്ങളിൽ ഉയർത്തി കൊണ്ടു വരാൻ ശ്രമിച്ച് പരാജയപ്പെട്ടു നിൽക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവൽ ഭൂട്ടോ. കശ്മീരിനെക്കുറിച്ച് സംസാരിക്കാൻ ഇമ്രാന് യാതൊരുവിധ അവകാശവുമില്ലെന്നാണ് ബിലാവലിന്‍റെ വിമർശനം.

കശ്മീർ പിടിച്ചെടുക്കുന്നത് പോയിട്ട് ഉള്ള പാക് അധീന കശ്മീർ കൂടി ഇമ്രാൻ ഖാൻ നഷ്ടപ്പെടുത്തുമെന്നും ബിലാവൽ ഭൂട്ടോ പരിഹസിക്കുന്നു. നേരത്തെ ശ്രീനഗർ എങ്ങനെ തിരിച്ചു പിടിക്കാമെന്നതായിരുന്നു പാക് രാഷ്ട്രീയ വൃത്തങ്ങളിലെ ചർച്ച. എന്നാൽ ഇന്ന് മുസാഫറാബാദ് എങ്ങനെ സംരക്ഷിക്കണമെന്നാണ് പാകിസ്ഥാൻ ആശങ്കപ്പെടുന്നതെന്നും ബിലാവൽ ഭൂട്ടോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാകിസ്ഥാനിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാൻ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.

മുൻ പാകിസ്ഥാൻ പ്രസിഡന്‍റായിരുന്ന തന്റെ പിതാവ് ആസിഫ് അലി സർദാരിയെ വധിക്കാൻ ഇമ്രാൻ ഖാൻ ഗൂഢാലോചന നടത്തിയതായും ബിലാവൽ ആരോപിക്കുന്നു. പാകിസ്ഥാനിലെ ദയനീയമായ സാമ്പത്തിക സ്ഥിതിക്ക് കാരണം ഇമ്രാൻ ഖാന്‍റെ ബാലിശമായ രാഷ്ട്രീയ നയങ്ങളാണ്. ഇനിയെങ്കിലും പക്വതയോടെ പെരുമാറാൻ ഇമ്രാൻ തയ്യാറായില്ലെങ്കിൽ പാകിസ്ഥാൻ യാചകരുടെ തലസ്ഥാനമായി മാറുമെന്നും ബിലാവൽ പറഞ്ഞു.

ഇമ്രാൻ ഖാനെതിരെ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ മകളും രംഗത്ത് വന്നു. ഇമ്രാൻ ഖാൻ പാകിസ്ഥാനെ വിൽപ്പനക്ക് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പാകിസ്ഥാൻ സൈന്യത്തിന്‍റെ കൈയ്യിലെ പാവയാണെന്നും മറിയം നവാസ് ആരോപിച്ചു.

ഇന്ത്യ കശ്മീരിലെ ആർട്ടിക്കിൾ-370 റദ്ദാക്കിയതിന് ശേഷം ദേശീയ- അന്തർദ്ദേശീയ തലത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ. പ്രതിപക്ഷത്തെ യുവനേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ പോലും വാക്കുകളില്ലാത്ത അവസ്ഥയിലാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ പാക് പ്രധാനമന്ത്രി.

B4 Admin

Share
Published by
B4 Admin

Recent Posts

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

3 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

3 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

5 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

5 hours ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

6 hours ago