Categories: Featured

നന്ദികേടിന്‍റെ പര്യായമായി ‘മലയാളി’ എന്ന പദം മാറരുത്, അയ്യങ്കാളി ജയന്തി ദിനത്തില്‍ ആ മഹാത്മാവിനെ സ്മരിക്കാം

മഹത്വജന്മം സിദ്ധിച്ച ഒരു മനുഷ്യന്‍റെ ചരിത്രം ഒരിക്കലും ആ മനുഷ്യന് മാത്രമാകുന്നില്ല ,അത് ഒരുകാലഘട്ടത്തിന്റെയും കാലാതിവർത്തിയായ സമൂഹത്തിന്റെകൂടിയാണ് .ചിലപ്പോഴെങ്കിലും അത് വിശ്വവ്യാപിയായ മനുഷ്യകുലത്തിന്‍റെ ചരിത്രം കൂടിയായി മാറും .ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സമൂഹവും സാഹചര്യവും സ്വാധീനം ചെലുത്തും !

മനുഷ്യസമൂഹത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവിന്‍റെ ചരിത്രം പരിശോധിച്ചാലും അവർക്കൊക്കെ എന്തിന്‍റെ എങ്കിലും പിൻബലം ഉണ്ടായിരുന്നു.അയ്യൻകാളിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല.
ഹരിശ്രീ എഴുതിപ്പഠിക്കാൻ ഒരു കുടി പള്ളിക്കൂടത്തിൽ കയറാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.പൊതുനിരത്തിൽ നടക്കാൻ കഴിഞ്ഞിരുന്നില്ല. ബ്രാഹ്മണനിൽ നിന്നും 92അടിയും ,ഈഴവനിൽ നിന്നും 32 അടിയും അകലം പാലിക്കണം. ‘ഹോയ് ‘വിളികേട്ടാൽ കാട്ടിൽ കയറി ഒളിക്കണം.ഈ അവസ്ഥയിൽ നിന്നും ഒറ്റയാൾ പോരാളിയായി അദ്ദേഹം വളർന്നു.വിജയത്തിന് പോരാട്ടത്തിന്‍റെ ഒറ്റയടിപ്പാത മാത്രമേ ഉള്ളു എന്ന് അയ്യൻ‌കാളി തിരിച്ചറിഞ്ഞു !

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അയ്യങ്കാളി. 1863 ഓഗസ്‌റ്‌ 28 ന്‌ തിരുവനന്തപുരത്തെ വെങ്ങാനൂരിലായിരുന്നു അയ്യങ്കാളിയുടെ ജനനം. പുലയ സമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച്‌ ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീർന്നു. സാധാരണക്കാർക്ക് വഴിനടക്കാനും അക്ഷരം പഠിയ്ക്കാനുമുള്ള അവകാശം നേടിയെടുക്കാന്‍ ഒട്ടേറെ സമരങ്ങള്‍ക്ക്‌ അയ്യങ്കാളി നേതൃത്വം നല്‍കി.

ചാതുർവർണ്യവും ജാതി വ്യത്യാസവും ഭാരതത്തിന്‍റെ ഇതരഭാഗങ്ങളിൽ നിലനിന്നിരുന്നു എങ്കിലും കേരളത്തിലെ പോലെ തീണ്ടി കൂടായ്മയും കണ്ടുകൂടായ്മയും ,നിഴൽവീണുകൂടായ്മയും ഒക്കെയായി അവർ അധപതിച്ചിരുന്നില്ല !

“ഉരുകിടുന്നു മിഴിനീരിലിട്ട്
മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നു പയുക്തമാക്കാൻ “

നാലപ്പാട് നാരായണമേനോന്‍റെ “കണ്ണുനീർ തുള്ളിയിലെ ഈ വരികളിലെ പൊതുനിയമമാണ് അയ്യങ്കാളിയെ പ്രക്ഷോഭകാരിയാക്കി മാറ്റിയത് .അയിത്ത വർഗ്ഗ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കുവേണ്ടി വാദിച്ചത് അയ്യൻ‌കാളിയായിരുന്നു.ഫീസ് സൗജന്യവും ,സ്‌കോളർഷിപ്പും നേടിക്കൊടുത്തത് അയ്യങ്കാളിയാണ് വിദ്യാര്‍ത്ഥികളുടെ തൊഴിലധിഷ്ഠിത പഠനത്തിനും ,നിർബന്ധിത വിദ്യാഭാസത്തിനും വേണ്ടി അദ്ദേഹം വാദിച്ചു.കോടതികളിൽകയറി കേസ് നടത്തിപ്പിനുള്ള അവകാശം അദ്ദേഹം വാദിച്ചു നേടി.സ്വന്തം സമുദായങ്ങൾ അമ്പതിൽ കയറാനും ഈശ്വരനെ പേര് ചൊല്ലി വിളിക്കാനും സവർണ്ണർ അനുവദിക്കാഞ്ഞിട്ടു കുടി തന്‍റെ സമുദായത്തെ മതപരിവത്തനത്തിനു വിദേയരാക്കുന്നത് കണ്ട്‌ അതിനെതിരെ ഇരുമ്പ് കോട്ടപോലെ നിന്ന്‌ കൊണ്ട് അയ്യൻ‌കാളി പോരാടി.അയ്യൻകാളിയുടെ വ്യക്തിത്തിലെ ഏറ്റവും തിളക്കമേറിയ ഘടകവും ഇതുതന്നെ ആയിരിക്കാം

1904ല്‍ അദ്ദേഹം മുന്‍കയ്യെടുത്ത്‌ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളുകളില്‍ പ്രവേശിപ്പിക്കുന്നതു വരെ നാഞ്ചിനാട്ടിലെ വയലുകളില്‍ പുല്ലുമുളപ്പിക്കും എന്ന്‌ പ്രഖ്യാപിച്ചു കൊണ്ട്‌ ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിന്‌ അയ്യങ്കാളി നേതൃത്വം നല്‍കി. 1914 ൽ ആരംഭിച്ച സമരം മാസങ്ങളോളം നീണ്ടുനിന്നു. ഒടുവിൽ അയ്യങ്കാളി ഉയർത്തിയ ആവശ്യങ്ങൾക്കു മുന്നിൽ സർക്കാറിനു കീഴടങ്ങേണ്ടി വന്നു. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1893 ൽ അയ്യങ്കാളി നടത്തിയ സമരം ശ്രദ്ധേയമാണ്‌. മണികെട്ടിയ രണ്ട്‌ കാളകൾ വലിച്ച വില്ലുവണ്ടിയില്‍ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്ര ചെയ്തു.1930-കളിൽ കമ്യുണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ ചുവട് വെക്കുന്നതിനു മുമ്പുതന്നെ അധികഭാഗവും അധഃകൃതരടങ്ങുന്ന കർഷക തൊഴിലാളി വർഗ്ഗം തൊഴിൽസമരത്തിന്‍റെ തീച്ചൂളയിലൂടെ കടന്നുവന്ന് വിജയം നേടുന്നത് എങ്ങനെ എന്നു പഠിച്ചിരുന്നു.

പണിമുടക്കും സമ്മർദ്ദതന്ത്രങ്ങളും,പോരാട്ടങ്ങളും സംഘടിതശക്തിയുടെ ഫലപ്രദമായ പ്രയോഗവും അയ്യൻ‌കാളി അവരെ പഠിപ്പിച്ചിരുന്നു.അയ്യൻ‌കാളി ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വിത്തെറിഞ്ഞത്.വിളവ് നൂറു മേനിയായിരുന്നു .കേരളത്തിൽ സാക്ഷരത 93.91 ശതമാനമാണ്.ഈ നേട്ടത്തിൽ അയ്യൻകാളിയുടെ പങ്ക് എത്രത്തോളമെന്ന് ആരും ഇന്നേവരെ ചിന്തിച്ചിട്ടില്ല .1941 ജൂണ്‍ 18ന്‌ സാമൂഹ്യനവോത്ഥാനത്തിന്‌ ഊര്‍ജം പകർന്ന കർമ്മയോഗി അന്തരിച്ചു.നന്ദികേടിന്‍റെ പര്യായമായി ‘മലയാളി ‘ എന്ന പദം മാറാതിരിക്കണമെങ്കിൽ ഈ ജയന്തി ദിനത്തിൽ ആ മഹാത്മാവിനെ ,ആ വിപ്ലവ പോരാളിയുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കാം !!

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

1 hour ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

17 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

19 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

19 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago