Kerala

ക്രൈസ്തവ വിരുദ്ധത പ്രധാന അജണ്ട; മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ കത്തോലിക്ക സഭ; മുസ്ലീങ്ങളെ നല്ലവരാക്കി, ക്രിസ്ത്യാനികളെ മോശക്കാരാക്കിയെന്ന് ആക്ഷേപം

കൊച്ചി: മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനെതിരെ കത്തോലിക്ക സഭ രംഗത്ത്(Bhishma Parva Movie Controversy). ചിത്രം മുസ്ലീങ്ങളെ നല്ലവരാക്കി ക്രിസ്ത്യാനികളെ മോശക്കാരാക്കിയെന്നാണ് പ്രധാന ആക്ഷേപം. .ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെയാണ് കെസിബിസി വിമർശനവുമായി രംഗത്തെത്തിയത്. കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസിലാണ് ഭീഷമപർവ്വത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്.

ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭീഷ്മപർവ്വത്തിൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഭൂരിഭാഗവും യഥാർത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയർത്തിക്കാട്ടുകയാണ് സിനിമയെന്നും ലേഖനം ആരോപിക്കുന്നു.

മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളായി കാണിക്കുന്നു. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എന്നാൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രം നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ചിത്രം ഓവർസീസ് ബിസിനസ്സിലും റെക്കോഡ് സൃഷ്ടിക്കുകയാണ്. ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ കോപ്പിറൈറ്റ് തുകയാണ് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡിലെയും കോളിവുഡിലെയും വമ്പൻ ചിത്രങ്ങൾ വിതരണം ചെയ്യുന്ന എം.കെ.എസ്. ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവർസീസ് റൈറ്റ് സ്വന്തമാക്കിയത്.

admin

Recent Posts

റഷ്യൻ സേനയിലേക്ക് റിക്രൂട്ട്മെന്റ്: തട്ടിപ്പിനിരയായത് 200 ഇന്ത്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു; ഇന്ത്യയിലെ റഷ്യൻ സ്ഥാനപതിയെ ആശങ്ക അറിയിച്ചു

ദില്ലി: വൻതുക പ്രതിഫലം വാഗ്‌ദാനം ചെയ്‌ത്‌ റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലെത്തിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ…

23 mins ago

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ!ഒരു ജവാന് വീരമൃത്യു ! ആറ് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. ദോഡയിൽ ഇന്നലെ രാത്രി…

52 mins ago

മുഖ്യമന്ത്രിയായല്ലാതെ തിരികെവരില്ലെന്ന പ്രതിജ്ഞ പാലിച്ച് ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ! പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കും; പ്രധാനമന്ത്രിയടക്കം ഉന്നത നേതാക്കൾ പങ്കെടുക്കും

കേസരപ്പള്ളി: ആന്ധ്രാപ്രദേശിൽ ജഗൻമോഹൻ റെഡ്‌ഡി സർക്കാരിനാൽ അപമാനിതനായപ്പോൾ ചന്ദ്രബാബു നായിഡു എടുത്ത പ്രതിജ്ഞ മുഖ്യമന്ത്രി ആയല്ലാതെ നിയമസഭയിലേക്ക് മടങ്ങി വരില്ലെന്നായിരുന്നു.…

2 hours ago