Featured

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം വാഴ്ത്തിപ്പാടുന്നത് ജിഹാദികളെയോ?

മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം വാഴ്ത്തിപ്പാടുന്നത് ജിഹാദികളെയോ? | Bhishma Parva

ഭീഷ്മപർവ്വ ചിത്രത്തിലെ ചില രംഗങ്ങൾക്കും ഡയലോഗുകൾക്കുമെതിരെ കെസിബിസി വിമർശനവുമായി രംഗത്തെത്തി. കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രതാ ന്യൂസിലാണ് ഭീഷമപർവ്വത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിതെന്ന് കെസിബിസി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഭീഷ്മപർവ്വത്തിൽ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഭൂരിഭാഗവും യഥാർത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ലെന്നും ലേഖനത്തിൽ ആരോപിക്കുന്നു. ക്രൈസ്തവരെ താഴ്‌ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയർത്തിക്കാട്ടുകയാണ് സിനിമയെന്നും ലേഖനം ആരോപിക്കുന്നു.

മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവർഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങൾ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്‌നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളായി കാണിക്കുന്നു. ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാൻ എന്നുള്ളതിനേക്കാൾ, വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കാനോ മനഃപൂർവ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളിൽ ഏറിയപങ്കും അവതരിപ്പിച്ചുകാണാറുളളതെന്നും ലേഖനത്തിൽ ആരോപിക്കുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തിയത്. തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

admin

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

8 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

9 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

9 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

10 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

10 hours ago