bhoppal
ഭോപ്പാൽ: കുഴൽ കിണറിൽ വീണ് പതിനൊന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമവുമായി നാട്ടുകാർ. ഛത്തീസ്ഗഡിലെ ജാഞ്ച്ഗീര്‍ ചമ്പ ജില്ലയിലാണ് സംഭവം നടന്നത് .60 അടിതാഴ്ചയുള്ള കിണറിൽ കുട്ടി വീണിട്ട് മൂന്ന് ദിവസം ആയിരിക്കുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും,കരസേനയുടെയും അഞ്ഞൂറിലധികം ഉദ്യോഗസ്ഥരുടെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ റോബോട്ടുകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നാണ് ഇവയെ എത്തിച്ചത്.
ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്. ചലനം ഉണ്ടെങ്കിലും കുട്ടിക്ക് ബോധം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.കിണറിൽ ഓക്‌സിജൻ നിലനിർത്തുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.രാവിലെ ചെറിയ തോതിലുള്ള ലഘുഭക്ഷണവും കുട്ടിക്ക് നൽകിയിരുന്നു.
വെള്ളിയാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുൽ സാഹു കുഴൽക്കിണറിൽ വീണത്.തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.കിണറിന് സമാന്തരമായി കുഴിയെടുത്ത് തുരങ്കം ഉണ്ടാക്കി കുട്ടിക്ക് അരികിൽ എത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…