Sunday, June 16, 2024
spot_img

ഭോപ്പാലിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ മൂന്നാം ദിനവും തീവ്രപരിശ്രമം ; ദേശീയ ദുരന്ത നിവാരണ സേനയും രംഗത്ത്

ഭോപ്പാൽ: കുഴൽ കിണറിൽ വീണ് പതിനൊന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമവുമായി നാട്ടുകാർ. ഛത്തീസ്ഗഡിലെ ജാഞ്ച്ഗീര്‍ ചമ്പ ജില്ലയിലാണ് സംഭവം നടന്നത് .60 അടിതാഴ്ചയുള്ള കിണറിൽ കുട്ടി വീണിട്ട് മൂന്ന് ദിവസം ആയിരിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെയും,കരസേനയുടെയും അഞ്ഞൂറിലധികം ഉദ്യോഗസ്ഥരുടെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ റോബോട്ടുകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നാണ് ഇവയെ എത്തിച്ചത്.

ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്. ചലനം ഉണ്ടെങ്കിലും കുട്ടിക്ക് ബോധം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.കിണറിൽ ഓക്‌സിജൻ നിലനിർത്തുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.രാവിലെ ചെറിയ തോതിലുള്ള ലഘുഭക്ഷണവും കുട്ടിക്ക് നൽകിയിരുന്നു.

വെള്ളിയാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുൽ സാഹു കുഴൽക്കിണറിൽ വീണത്.തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.കിണറിന് സമാന്തരമായി കുഴിയെടുത്ത് തുരങ്കം ഉണ്ടാക്കി കുട്ടിക്ക് അരികിൽ എത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

Related Articles

Latest Articles