തിംഫു: ആയുധ സംഭരണ രംഗത്ത് തദ്ദേശീയവത്ക്കരണം പ്രോത്സാഹിപ്പിച്ച് കേന്ദ്രം.രാജ്യത്ത് ആയുധ സംഭരണവും പ്രതിരോധ സംവിധാനങ്ങളും ഏറ്റെടുക്കുന്നത് വേഗത്തിലാക്കാനും സ്വന്തമായി ആയുധങ്ങൾ നിർമ്മിക്കാനുളള സംവിധാനം വർധിപ്പിക്കാനും പുതിയ ചുവട് വയ്പുമായി കേന്ദ്ര സർക്കാർ. പ്രതിരോധ സംവിധാനങ്ങൾ ഏറ്റെടുക്കുന്നതും,തദ്ദേശീയ നിർമ്മാണവും അവലോകനം ചെയ്യാൻ 11 അംഗ ഉന്നത അധികാര സമിതിയെ രൂപീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഇതിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആറ് മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.
അംഗങ്ങൾ നാവികസേനയിലെയും, വ്യോമസേനയിലും ജോയിന്‍റ് സെക്രട്ടറി, മേജർ ജനറൽ തസ്തികയക്ക് സമാനപദവിയിൽ ഉളളവരാണ്. പ്രതിരോധ നിർവഹണ സംവിധാനം 2016, പ്രതിരോധ നിർവഹണ മാനുവൽ 2009 ഉം സമിതി അവലോകനം ചെയ്യും.മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ,യുദ്ധ കപ്പലുകൾ, അന്തർവാഹിനികൾ, പീരങ്കികൾ,മിസൈലുകൾ,മറ്റ് ആയുധ സംവിധനാങ്ങൾ എന്നിവയിൽ സൈന്യം ശക്തിപ്പെടുമ്പോഴാണ് പുതിയ മാറ്റം.
ആധുനിക വത്ക്കരണം ത്വരിതപ്പെടുത്തുന്നതിനും തദ്ദേശീയ വത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുളള നീക്കത്തെ വിദഗ്ദർ സ്വാഗതം ചെയ്തു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…