Categories: Kerala

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍വകക്ഷി യോഗ അഭിപ്രായം; തദ്ദേശ തിര‍ഞ്ഞെടുപ്പ് നീട്ടാനും ധാരണ

തിരുവനന്തപുരം: ഭൂരിപക്ഷാഭിപ്രായം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. തദ്ദേശ തിര‍ഞ്ഞെടുപ്പ് നീട്ടാനും ധാരണയായി. എന്നാൽ അനിശ്ചിതമായി നീട്ടാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ചട്ടപ്രകാരം ആറുമാസം വരെ ഉദ്യോഗസ്ഥരെ ഭരണകാര്യങ്ങൾക്കായി നിയമിക്കാം.

ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതിനോടു യോജിച്ച ബിജെപി, തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടിലാണ്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷങ്ങൾ.

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോടു യോജിക്കുന്നതായി സര്‍വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എംപി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞടുപ്പ് തീയതികള്‍ പുനക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഔദ്യോഗിക ക്ഷണം ലഭിച്ചത് ജോസ് കെ.മാണിക്കാണ്. പി.ജെ ജോസഫ് വിഭാഗത്തെ യോഗത്തില്‍ ക്ഷണിച്ചില്ല.

അതേസമയം, കോവിഡ് വ്യാപനവും മഴയും കണക്കിലെടുത്തു തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയില്‍ 1.72 ലക്ഷം വോട്ടര്‍മാരും കുട്ടനാട്ടില്‍ 1.61 ലക്ഷം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര്‍ ഉള്‍പ്പെടുന്ന പോളിങ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു.

കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരികയാണ്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളിലാണ്. മേയ് 19ന് കാലാവധി തീരുന്ന നിയമസഭയില്‍ ഏതാനും മാസം മാത്രമെ പുതിയ അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. തിരഞ്ഞെടുപ്പിന് ഭീമമായ ചെലവും വരും. കേരളത്തിലെ മണ്‍സൂണ്‍ സ്ഥിതിയും അനുകൂലമല്ല. തദ്ദേശ തിരഞ്ഞെടുപ്പും ഏതാനും ആഴ്ചകള്‍മാറ്റണമെന്നാണ് എല്‍ഡിഎഫിലും യുഡിഎഫിലും ഉയരുന്ന അഭിപ്രായം.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

42 minutes ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

4 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

5 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

8 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

10 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

22 hours ago