Celebrity

ആ ബിഗ്ബജറ്റ് ചിത്രത്തിൽ നിന്നും ഒഴിവായത് നഗ്നയായി അഭിനയിക്കണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം; ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയ ചിത്രത്തെ കുറിച്ച് ഷംന കാസിം

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമായ താരമാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷംന കാസിം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത്. എന്നാല്‍ സിനിമയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം നഗ്നയാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല.

എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള്‍ അണിനിരക്കുന്നു എന്ന് പറഞ്ഞാലും എനിക്കൊരു ലിമിറ്റ് ഉണ്ട്. ഞാന്‍ എനിക്ക് വേണ്ടി ഒരുക്കിയ ആ പരിധിയുടെ നിയന്ത്രണം തെറ്റിക്കാന്‍ സാധിയ്ക്കില്ല. ആത്മിവിശ്വാസം ഇല്ലാതെ വെറുതേ പോയി ആ സിനിമ തന്നെ നശിപ്പിയ്ക്കും വിധം ചെയ്യേണ്ട എന്ന് തോന്നി.

ഈ പ്രൊജക്ട് ഞാന്‍ ചെയ്യുന്നില്ല എന്ന് പറയുമ്പോള്‍ എനിക്ക് വളരെ അധികം വിഷമം ഉണ്ട്, എന്നാല്‍ എനിക്ക് ഇത് ചെയ്യാന്‍ സാധിയ്ക്കില്ല എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. ആ സിനിമ മറ്റൊരു നടിയെ വച്ച് ചെയ്തു, ഒടിടിയില്‍ റിലീസ് ചെയ്ത ചിത്രം മികച്ച വിജയവും നേടി.

ഇപ്പോള്‍ പദ്മകുമാര്‍ സംവിധാനം ചെയ്യുന്നവിസിതിരന്‍ എന്ന ചിത്രത്തന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഷംന. പദ്കുമാര്‍ തന്നെ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് വിസിതിരന്‍. ആര്‍ കെ സുരേഷ് ആണ് ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് ചെയ്ത കഥാപാത്രമായി വരുന്നത്.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago