തല നിലത്ത് കുത്തി കാലുകൾ മുകളിലേക്കുയർത്തി നിൽക്കുക എന്നത് വളരെ പ്രയാസമുള്ള ഒന്നാണ്. യോഗ, ജിംനാസ്റ്റിക്സ്, ഏറോബിക്സ്, ഡാൻസ് തുടങ്ങി പലതിലും ഇങ്ങനെ നിൽക്കാനുള്ള പരിശീലനം കിട്ടാറുണ്ട്. എന്നാൽ, ശരിയാംവിധം പരിശീലനമെടുത്ത് സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ കഴുത്തിനോ തലക്കോ ഒക്കെ ഇത് ചെയ്യുന്നത് കൊണ്ട് പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
സോഷ്യൽ മീഡിയകളിൽ നമ്മൾ ഇത്തരത്തിലുള്ള സാഹസികതകൾ കാണാറുണ്ട്. എന്നാൽ അതൊക്കെ ചെറുപ്പക്കാരോ അല്ലെങ്കിൽ പ്രൊഫഷണലുകളോ ഒക്കെയാണ് ഇങ്ങനെ തലയും കുത്തി നിൽക്കുന്നത് പക്ഷേ, അറുപതോ എഴുപതോ വയസിന് മുകളിലുള്ളവരൊന്നും ഇങ്ങനെ ഒന്നും ചെയ്‍തുകാണാറില്ല.
എന്നാൽ ഇവിടെയിതാ കാനഡയിൽ നിന്നുള്ള 75 -കാരനായ ഒരാൾ ഇങ്ങനെ ഹെഡ്‍സ്റ്റാൻഡ് വിജയകരമായി അവതരിപ്പിച്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. ടാനിയോ ഹെലോ എന്നാണ് ആളുടെ പേര്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2021 ഒക്ടോബർ 16 -ന് 75 വയസും 33 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ റെക്കോർഡ് നേടുന്നത്. ടാനിയോ ഇങ്ങനെ ഹെഡ്‌സ്റ്റാൻഡ് ചെയ്യുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പ് ഗിന്നസ് ഓൺലൈനിൽ ഷെയർ ചെയ്തു. ഇങ്ങനെ തലകുത്തി നിന്ന് റെക്കോർഡ് സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…