Entertainment

പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ! തകർക്കാനായി ഗ്രൂപ്പുകളിയും, പിന്തുണനൽകി ആരാധകർ

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ബിഗ്‌ബോസ് ടാസ്‌ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ മത്സരം അത്ര സുഖകരമായിരിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലും ഷോ ഡയറക്ടറും ഇതിനെ കുറിച്ച് ചെറിയ സൂചന നല്‍കുകയും ചെയ്തിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകളും സൂചനകളും വളരെ ശരിയാണെന്നാണ് ഇതുവരെയുള്ള ടാസ്‌ക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം മത്സരാര്‍ത്ഥികളും ബിഗ്‌ ബോസിനെ ഒരു മത്സരമായിട്ടാണ് സമീപിക്കുന്നത്.

ഷോ ആരംഭിച്ചിട്ട് 5 ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരം അതിന്റെ ട്രാക്കില്‍ എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ദിവസംപ്രതി രൂക്ഷമാവുകയാണ്. ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തു ഒരുപോല ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. മികച്ച പ്രകടനമാണ് ഡോക്ടര്‍ കാഴ്ച വയ്ക്കുന്നത്. താന്‍ കളിക്കാനാണ് ഷോയില്‍ എത്തിയിരിക്കുന്നതെന്നും 100 ദിവസം വരെ ഇവിടെയുണ്ടാവുമെന്നും ഡോക്ടര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു.

ഗ്രൂപ്പ് കളിയ്ക്ക് നില്‍ക്കാതെ ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ ഹൗസില്‍ ശത്രുക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. സഹമത്സരാര്‍ത്ഥികളെ വെറുപ്പിച്ച് കൊണ്ടുള്ള നീക്കമാണ് ഡോക്ടറിന്റേത്. ഇപ്പോഴിത റോബിന്റെ ശത്രുപക്ഷത്ത് ആളുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരു ഗ്രൂപ്പ് തന്നെ ഫോം ചെയതിട്ടുണ്ട്. ഡോക്ടറിന്‌റെ ശത്രുപക്ഷത്തെ പ്രധാനയാള്‍ നിമിഷയാണ്. പാവ ടാസ്‌ക്കില്‍ നിമിഷയെ പറ്റിച്ച് ഡോക്ടര്‍ പാവ സ്വന്തമാക്കുകയായിരുന്നു. അതുപോലെ തന്നെ ജാസ്മിനും റോബിനും ഇരുചേരികളിലാണ്. ഇതിനോടകം തന്നെ ഇവര്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നിമിഷയ്ക്കും ജാസ്മിനുമൊപ്പം ഡെയ്‌സിയുമുണ്ട്. ഇവരുടെ ഗ്രൂപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ സ്ത്രീകളുടെ ഇടയില്‍ രണ്ട് ഗ്രൂപ്പുകള്‍ ഓട്ടോമാറ്റിക്കായി ഫോം ചെയ്തിട്ടുമുണ്ട്.

ലക്ഷ്മിപ്രിയ സംസാരിക്കാന്‍ ആര്‍ക്കും അവസരം നല്‍കുന്നില്ല എന്നാണ് ഡെയ്സിയും, നിമിഷയുമുള്ള ഗ്രൂപ്പിന്റെ പ്രധാന പ്രശ്നം. വന്ന ദിവസം മുതല്‍ തന്നെ ലക്ഷ്മിയെപ്പറ്റി ഈ പരാതി ഉയര്‍ന്നിരുന്നു. മറ്റുള്ളവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കില്ലെങ്കിലും പറയുന്നതില്‍ കാര്യമുണ്ടെന്നാണ് അപര്‍ണ്ണ പറഞ്ഞത്. ഇത് ഡെയ്‌സിയും അംഗീകരിക്കുന്നുണ്ട്. തനിക്ക് മറുപടി പറയാന്‍ പുള്ളിക്കാരി അവസരം നല്‍കുന്നില്ലെന്ന് വീണ്ടും അപര്‍ണ്ണ ആവര്‍ത്തിക്കുന്നു.

അപര്‍ണ്ണ പറഞ്ഞത് വളരെ ശരിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലക്ഷ്മിയ്ക്ക് മികച്ച പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ലക്ഷ്മി പ്രിയ സംസാരിക്കുന്നു എങ്കില്‍ അവരുടെ കഴിവ്. ജാസ്മിനും ടീമും അതിനെ മറികടന്ന് സംസാരിച്ചാല്‍ അവര്‍ സംസാരിക്കില്ല. ലക്ഷ്മി പ്രിയ മികച്ച മത്സരാര്‍ത്ഥിയാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അപര്‍ണ പറഞ്ഞത് സത്യമാണ്. ലക്ഷ്മി പറയും എങ്കിലും പറയുന്നത് മുഴുവന്‍ കാര്യം ആണ്… എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ലക്ഷ്മിയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

അതെസമയം, ഇന്നത്തെ പ്രൊമോയിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരയുന്നതാണ് കാണുവാൻ കഴിയുന്നത്. കാപ്റ്റൻസി ടാസ്കിനോടനുബന്ധിച്ചുള്ള പ്രശ്നമായിരിക്കും, ഇതിനു പിന്നിലെന്നാണ് സൂചന.

admin

Recent Posts

കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുന്നു ! |NORTH KOREA|

കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുന്നു ! |NORTH KOREA|

6 mins ago

വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാൻ മോദി ഇന്ന് കന്യാകുമാരിയിലെത്തും; വിമാനമിറങ്ങുകതിരുവനന്തപുരത്ത്! കനത്ത സുരക്ഷയൊരുക്കി പോലീസ്

തിരുവനന്തപുരം: പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം…

10 mins ago

അക്ബറിന്റെ പേടി സ്വപ്നമായി മാറിയ ഒരു ഹിന്ദു രാജാവ്

അക്ബറിന്റെ പേടി സ്വപ്നമായി മാറിയ ഒരു ഹിന്ദു രാജാവ്

31 mins ago

കാലവർഷം ഇന്നെത്തും! സംസ്ഥാനത്ത് 7 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്കുപിന്നാലെ സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കേരളത്തിൽ 7 ദിവസം വരെ ഇടിമിന്നലോടുകൂടിയ…

42 mins ago

പേമാരിയില്‍ വലിയൊരു കുളമായി കേരളം| വെള്ളക്കെട്ടുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട് ?

കേരളം വലിയൊരു കുളമായി മാറുന്നു. കാലവര്‍ഷമെത്തും മുമ്പുതന്നെ എല്ലാ ജില്ലകളും വെള്ളക്കെട്ടില്‍ അകപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായ പെരുമഴയില്‍ പകച്ചു നില്‍ക്കുകയാണ് കേരള…

10 hours ago

ബംഗാളില്‍ സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ! ആദ്യ സെറ്റ് അപേക്ഷകര്‍ക്ക് പൗരത്വം

പശ്ചിമ ബംഗാളിൽ പൗരത്വ നിയമഭേദഗതി നടപ്പിലാക്കി കേന്ദ്രസർക്കാർ. സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ള വര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം…

10 hours ago