Monday, May 6, 2024
spot_img

ബിഗ്‌ബോസ് നാലാം സീസണ്‍ എത്തി: മത്സരാർത്ഥികളെ കണ്ട് ഞെട്ടിത്തരിച്ച് പ്രേക്ഷകർ

മുംബൈ: പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ പ്രേക്ഷകരിലേക്കെത്തി. ഷോയുടെ ഏറ്റവും വലിയ പ്രത്യേകത അവതാരകനായി സൂപ്പർ സ്റ്റാറുകൾ എത്തുന്നത് തന്നെയാണ്. അത് തെറ്റിക്കാതെ ബിഗ് ബോസിന്റെ നിര്‍ദേശങ്ങളുമായി നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോ നയിക്കുക.

അതേസമയം ഇത്തവണ മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസണ്‍ അരങ്ങേറുന്നത്. 17 മത്സരാര്‍ത്ഥികള്‍ ഒരൊറ്റ ലക്ഷ്യവുമായി പോരാടും. ഇവരൊക്കെയാണ് ബോഗ്‌ബോസ് സീസൺ 4 നെ ആവേശം കൊള്ളിക്കാൻ എത്തിയ താരങ്ങൾ.

മലയാള ടെലിവിഷന്‍ സ്‍ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചയമുള്ള മുഖമാണ് നവീന്‍ അറയ്ക്കലിന്‍റെത്. സീരിയലുകളിലൂടെയും ടെലിവിഷന്‍ ഗെയിം ഷോകളിലൂടെയും നവീന്‍ നിറഞ്ഞ് നില്‍ക്കുന്നു. ഇപ്പോൾ . നവീൻ തോമസ് അറയ്‍ക്കൽ ബിഗ് ബോസിലൂടെയും പ്രേക്ഷകരെ ആകര്‍ഷിക്കാൻ എത്തിയിരിക്കുയാണ്.

naveen arakkal: Bigg Boss Malayalam 4 contestant Naveen Arakkal; Meet the  actor of Star Magic fame - Times of India

ബിഗ്‌ബോസിലേക്ക് ഒരു താരസാന്നിധ്യവും എത്തിയിട്ടുമുണ്ട്. യുവ നടിയായി മലയാളത്തില്‍ ശ്രദ്ധേയയായ ജാനകി സുധീറാണ് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നത്. ബിഗ് ബോസ് തന്റേതാക്കി മാറ്റാമെന്ന് ഉറച്ച വിശ്വാസത്തോടെയാണ് ജാനകി സുധീര്‍ എത്തിയിരിക്കുന്നത്.

ചങ്ക്സ് സിനിമയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന തേപ്പുകാരി കൊച്ചല്ലേ. ഇത്.....  ഗ്ലാമർ ലുക്കായല്ലോ... ജാനകി സുധീറിന്റെ കിടുക്കാച്ചി ചിത്രങ്ങൾ ...

മലയാളികളുടെ മനസ്സിലേക്ക് ടെലിവിഷന്‍ മേഖലയിലൂടെ ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന നടി ലക്ഷ്‍മി പ്രിയയും ഇത്തവണ ബിഗ് ബോസിൽ ഉണ്ട്. മോഹന്‍ലാല്‍ നായകനായ ‘നരനാ’യിരുന്നു ആദ്യ ചിത്രം. ഒരിടവേളക്ക് ശേഷം അഭിനയ രംഗത്ത് സജീവമായി തുടരുന്ന ലക്ഷ്‍മി പ്രിയ ഇനി മുതൽ ബിഗ് ബോസിൽ ഉണ്ടാകും.

കിലോക്കണക്കിനു സ്വർണവും കോടികളുടെ ഭൂസ്വത്തും ഉള്ളവന് എന്തിനാണ് KSFE ചിട്ടി?  നടി ലക്ഷ്മിപ്രിയ | Actress Lakshmi Priya slams KSFE chit in a facebook post  – News18 Malayalam

മോട്ടിവേഷനല്‍ സ്‍പീക്കറെന്ന നിലയില്‍ ആയിരക്കണക്കിന് ആരാധകരുള്ള താരമാണ് ഡോ. റോബിന്‍ രാധാകൃഷ്‍ണന്‍. താരം സോഷ്യല്‍ മീഡിയയിലും പുറത്തും ഒരുപോലെ താരമാണ്. ഡോ. മച്ചാന്‍ എന്ന പേരില്‍ പ്രശസ്‍തനായ അദ്ദേഹം ഇനിമുതൽ ബിഗ് ബോസിൽ ഉണ്ടാകും.

Bigg Boss Malayalam Season 4 Who is Doctor Robin Radhakrishnan Aka Dr  Machan,ബിഗ് ബോസ് മലയാളം സീസണ്‍ 4 ഡോ.മച്ചാനും, മലയാള സീസണില്‍ ഇത് ആദ്യമെന്ന്  ലാലേട്ടന്‍ - Malayalam Filmibeat

ബിഗ് ബോസിലെ വാശിയേറിയ മത്സരത്തിൽ ഇത്തവണ മാറ്റുരയ്ക്കാൻ സിനിമ-സീരിയൽ നടിയായ ധന്യ മേരി വർഗീസും ബിഗ്ബോസ് വീട്ടിലുണ്ട്. തിരുടി’ എന്ന ചിത്രത്തിലൂടെയാണ് 2006 -ൽ ‘ധന്യ മേരി വർഗീസ് സിനിമാലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. ബിഗ് ബോസ് വീട്ടിൽ എങ്ങനെയാണ് ധന്യ എന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി.

Dhanya Mary Varghese Wiki, Age, Family, Husband, Movies, Biography -  Breezemasti

പതിവ് തെറ്റിക്കാതെ ബിഗ് ബോസ് മലയാളത്തിന്‍റെ നാലാം സീസണിൽ ചില പുതുമുഖങ്ങളുണ്ട്. അത്തരത്തില്‍ ഒരു മത്സരാര്‍ഥിയാണ് അവതാരകയും നടിയും മോഡലുമായ ശാലിനി നായര്‍. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്‍ഫോമിൽ ഇനി ശാലിനി നായര്‍ ഉണ്ടാകും.

Bigg Boss Malayalam 4 : നടി, അവതാരക, മോഡല്‍; പരിചിത മുഖമാവാന്‍ ശാലിനി നായര്‍

സ്വന്തം പ്രയത്നത്താല്‍ സ്വയം അടയാളപ്പെടുത്തിയ ഒരു വനിത ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയാണ്. ജിം ട്രെയ്‍നറും ബോഡി ബില്‍ഡറുമായ ജാസ്‍മിന്‍ എം മൂസയാണ് അത്. ബിഗ് ബോസ് വീട്ടിൽ എങ്ങനെയാണ് ജാസ്‍മിന്‍ എം മൂസ എന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി.

Jasmine M Moosa Net Worth, Age, Family, Boyfriend, Biography and More

അതേസമയം ബിഗ് ബോസില്‍ ഇത്തവണയും ചിരിക്കിലുക്കമുണ്ടാകും. ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കാൻ എത്തുന്നത് കുട്ടി അഖിലാണ്. ഇനിയുള്ള ദിവസങ്ങളിൽ കുട്ടി അഖിലിന്റെ കോമഡി തന്ത്രങ്ങള്‍ ബിഗ് ബോസ് പ്രേക്ഷകരെയും ആകര്‍ഷിക്കുമോ എന്ന് കണ്ടറിയാം.

ടെക്നോ പാർക്കിലെ ജോലി കളഞ്ഞ് മിമിക്രി കളിക്കാനിറങ്ങി, മിനി സ്ക്രീനിൽ നിന്ന്  'കുട്ടി' അഖിൽ ബിഗ് സ്ക്രീനിലേക്ക് | kutti akhil actor special interview

സ്ത്രീകള്‍ മുന്‍പ് കാര്യമായി എത്തിപ്പെടാത്ത മേഖലകളില്‍ ഒന്നായിരുന്നു ഫോട്ടോഗ്രഫി. എന്നാൽ ഇപ്പോൾ പുതുതലമുറയില്‍ നിന്നുള്ള അത്തരത്തിലെ ഒരാള്‍ ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായി ഉണ്ട്. ഡെയ്‍സി ഡേവിഡ് ആണത്. താരവും ഇനി മുതൽ ബിഗ് ബോസിൽ ഉണ്ടാകും.

daisy david: Bigg Boss Malayalam 4: Photographer Daisy David to enter the  show? - Times of India

പ്രമുഖ ടെലിവിഷന്‍ താരവും മോഡലുമാണ്‌ റോണ്‍സണ്‍ വിന്‍സെന്റ്‌. പരമ്പരകളിലൂടെയും ഷോകളിലൂടെയും ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു റോണ്‍സൺ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസിലേക്കുള്ള താരത്തിന്റെ എൻട്രി. എന്തായാലും ബോഗ്‌ബോസ് സീസൺ 4 ൽ ഇനി അദ്ദേഹവുമുണ്ടാകും.

Ronson Vincent: Ronson Vincent to participate in Big Boss? - Times of India

ഏറ്റവും ഒടുവില്‍ മോഹൻലാല്‍ പരിചയപ്പെടുത്തിയത് മിസ് കേരള 2021 ഫൈനലിസ്റ്റായ നിമിഷയെയാണ്. നിയമവിദ്യാര്‍ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല അത്യധികം ഊര്‍ജ്വസ്വലതയോടെയാണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. നിമിഷയ്‍ക്ക് ആക്റ്റീവായി ബിഗ് ബോസ് വീട്ടിലും താമസിക്കാനാകട്ടെയെന്ന് മോഹൻലാല്‍ ആശംസിച്ചു. എന്തായാലൂം ഇനി വരുന്ന ദിവസങ്ങൾ എങ്ങനെയാകുമെന്ന് കണ്ടറിയാം.

Bigg Boss Malayalam 4 Launch Live Updates: Next contestant Blesslee steps  in with a song performance - The Times of India

Related Articles

Latest Articles