Bigg Boss house shouts; new wild card entry Anu Joseph has scratched the contestants
പ്രേക്ഷകരുടെ പ്രീയ ഷോയായ ബിഗ് ബോസ് മലയാളം സീസൺ അഞ്ച് 36 ദിനം പിന്നിടുകയാണ്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് ഓരോ ദിനവും കടന്നുപോകുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് കഴിഞ്ഞ ദിവസം മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയായി നടിയും വ്‌ളോഗറുമായ അനു ജോസഫ് എത്തിയിരുന്നു. ബിഗ് ബോസ് കുറച്ച് ദൗത്യങ്ങൾ നൽകിയാണ് അനു ജോസഫിനെ അകത്തേക്ക് കയറ്റിയത്. അതിൽ ആദ്യമായി നൽകിയ ദൗത്യം വളരെ നന്നായാണ് അനു ജോസഫ് പൂർത്തീകരിച്ചത്.
ബിഗ്ബോസ് വീട്ടിൽ വളരെ സുഖിച്ച് ആസ്വദിച്ചു ജീവിക്കുന്നുവെന്ന് തോന്നുന്ന മൂന്നുപേരുടെയും അതോടൊപ്പം ഇവിടെ ബുദ്ധിമുട്ടി ജീവിക്കുന്നു എന്ന് തോന്നുന്ന മൂന്ന് പേരുടെയും കിടക്കുന്ന സ്ഥലങ്ങൾ മാറ്റാനായിരുന്നു ബിഗ്‌ബോസ് അനു ജോസഫിന് നൽകിയ ആദ്യത്തെ ദൗത്യം. അതിനായി ബിഗ്ബോസ് വീട്ടിലെ ഉറ്റ സുഹൃത്തുക്കളായ റെനീഷയെയും സെറീനയും മാറ്റി കിടത്തുകയാണ് അനു ജോസഫ് ആദ്യം ചെയ്തത്. മാത്രമല്ല നാദിറയും റെനീഷയും ഒരുമിച്ചും സെറീനയും മനീഷയും ഒരുമിച്ച് കിടക്കാനും അനു നിർദേശിച്ചു. അതോടൊപ്പം സാഗറിനെയും ജുനൈസിനെയും മാറ്റികിടത്താനും പിരിക്കാനും അനു ജോസഫ് ശ്രമിച്ചുവെങ്കിലും ജുനൈസ് തന്നോടൊപ്പമല്ല കിടക്കുന്നതെന്ന് സാഗർ വ്യക്തമാക്കി.
അതേസമയം ബിഗ്‌ബോസ് വീട്ടിൽ അഖിലും വിഷ്‍ണുവും ഷിജുവും ഒക്കെ ഗ്രൂപ്പിസം കാണിക്കുന്നുണ്ടെന്നും അനു തുറന്നടിച്ചു. ഇത് കേട്ട് ചിലർ കൂകുകയും ചിലർ കയ്യടിക്കുകയും ചെയ്തു. മാത്രമല്ല തന്നെ അളിയാ എന്ന് വിളിക്കരുതെന്ന് അഞ്‍ജൂസിനെ താക്കീത് ചെയ്യുകയും ചെയ്തു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…