Kerala

മൂന്നാറിൽ ബൈക്ക് മോഷണം;സിസിടിവി ദ്യശ്യങ്ങള്‍ സഹിതം ബൈക്കുടമ പോലീസില്‍ പരാതി നല്‍കി;അന്വേഷണം

മൂന്നാർ:ന്യൂ കോളനിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയി.കഴിഞ്ഞ ദിവസം രാത്രിയാണ് എഡിസന്റെ KL 16G 1403 നംബര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിര്‍ത്തിയിടുന്ന പാതയോരത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും ബൈക്ക് നിര്‍ത്തിയത്. എന്നാൽ പുലര്‍ച്ചെ ടൗണില്‍ പോകുന്നതിനായി ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തുടർന്ന് സമീപത്തെ വീടുകളില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കവെയാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിത്. രണ്ട് യുവാക്കള്‍ സ്‌കൂട്ടിയിലെത്തി വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന എഡിസന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ എടുത്തു കൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ ദ്യശ്യങ്ങള്‍ സഹിതം യുവാവ് പോലീസില്‍ പരാതി നല്‍കി.

മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാക്കളെ പോലീസ് മൂന്നാറില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടിലെത്തിക്കുന്ന സംഘത്തെ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പോലീസ് അന്ന് കണ്ടെത്തിയത്.

anaswara baburaj

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

9 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

9 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

10 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

10 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

10 hours ago