Kerala

രാത്രി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു;വീട് കല്ലെറിഞ്ഞ് നശിപ്പിച്ചു;പ്രതി പിടിയിൽ

തിരുവനന്തപുരം: രാത്രി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട് കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. ഇരിഞ്ചയം മണകാട്ടിൽ വീട്ടിൽ രമേശിനെയാണ് (49) നെടുമങ്ങാട് പോലീസ് പിടികൂടിയത്.കഴിഞ്ഞ 16ന് രാത്രി ആണ് സംഭവം നടന്നത്.

ഭർത്താവും മകളുമൊത്ത് വീടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്ന അയൽവാസിയായ വീട്ടമ്മയെ രമേശ് അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു.
ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി വീട്ടമ്മയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പ്രതി വീടിന്റെ ജനൽ ഗ്ലാസും സി.സി ടിവി കാമറയും കല്ലെറിഞ്ഞു പൊട്ടിച്ചു.

റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നെടുമങ്ങാട് എസ്.ഐമാരായ ശ്രീനാഥ്, റോജാമോൻ, കെ.ആർ.സൂര്യ, എസ്.സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രമേശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

anaswara baburaj

Recent Posts

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

10 mins ago

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

32 mins ago

ഒരു തരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം!പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യമാണ് ഒരു കൂട്ടം ആളുകൾക്ക് ;ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു…

34 mins ago

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ! കേരളം ഗുണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഇന്ന് ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇവരെ…

35 mins ago

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും…

40 mins ago

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

1 hour ago