India

മനോഹര ദാമ്പത്യമായിരുന്നു! മുൻഭാര്യയെ പുനർവിവാഹം കഴിക്കാൻ ആഗ്രഹമെന്ന് ബിൽ ഗേറ്റ്സ്

ന്യൂയോർക്ക്: മുൻ ഭാര്യ മെലിൻഡയുമായുള്ള ദാമ്പത്യ ബന്ധം മനോഹരമായിരുന്നുവെന്നും അവരെ ഇനിയൊരു അവസരം ലഭിച്ചാൽ പുനർവിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. 30 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് 2021 മെയ് മാസം ബിൽഗേറ്റ്സും മെഡിൻഡയും തമ്മിൽ വേർപിരിഞ്ഞത്.

“എനിക്ക് വളരെ മനോഹരമായ ദാമ്പത്യ ജീവിതമാണ് ഉണ്ടായിരുന്നത്. കുട്ടികൾ വളർന്ന് വലുതാകുന്നതോടെ ദാമ്പത്യ ജീവിതം മറ്റൊരു തലത്തിലേക്ക് പരിവർത്തനപ്പെടും. എന്റെകാര്യത്തിൽ ഡിവോഴ്സാണ് സംഭവിച്ചത്.” അദ്ദേഹം വ്യക്തമാക്കി.

മെലിൻഡയെ വീണ്ടും വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന്, “കല്യാണം കഴിക്കുമോയെന്നു ചോദിച്ചാൽ കല്യാണം കഴിക്കും. എനിക്ക് ഭാവിയെക്കുറിച്ച് അങ്ങനെ പദ്ധതികളൊന്നും ഇല്ല.” എന്നായിരുന്നു ബിൽ ഗേറ്റ്സിന്റെ മറുപടി.

ഡിവോഴ്സുമായി പൊരുത്തപ്പെട്ടുവരികയാണെന്നു വ്യക്തമാക്കിയ ബിൽ ഗേറ്റ്സ് മുൻ ഭാര്യയോടൊപ്പം ഇപ്പോഴും പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വളരെ സങ്കീർണവും അടുപ്പവുമുള്ള ബന്ധമാണ് മെലിൻഡയുമായി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

“വിവാഹമെന്നത് സങ്കീർണമായ കാര്യമാണ്. വിവാഹബന്ധം വേർപെട്ടത് എങ്ങനെയെന്നു ചോദിച്ചാൽ പ്രത്യേകിച്ച് കാരണമെന്നും പറയാനില്ല.” വിവാഹ ബന്ധം വേർപെടുത്തിയതിന്റെ വേദനയിൽ നിന്നും തങ്ങൾ മോചിതരായി വരികയാണെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി. ജെന്നർ, റോറി, ഫോൺബെ എന്നിവരാണ് ദമ്പതികളുടെ മക്കൾ.

മൂന്ന് മക്കളിൽ ഇളയവൾക്ക് 18 വയസ് തികഞ്ഞതോടെയാണ് ദാമ്പത്യ ബന്ധം വേർപെടുത്താനുള്ള തീരുമാനം ഇരുവരും വെളിപ്പെടുത്തിയത്. വിവാഹ മോചന കരാർ പ്രകാരം ദമ്പതികൾ സ്വത്ത് പങ്കുവെക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

ഇറാൻ തിരിച്ചു വരാൻ കഴിയാത്ത തകർച്ചയിൽ; റിയാലിന് പേപ്പറിനെക്കാൾ വിലക്കുറവ്

ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…

9 minutes ago

ആർത്തവ ലോട്ടറി മുതൽ അന്ത്യ അത്താഴം വരെ: വികലമാക്കപ്പെടുന്ന ഹിന്ദു ക്രിസ്ത്യൻ വിശ്വാസ സങ്കൽപ്പങ്ങൾ !

കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…

28 minutes ago

ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട !!എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിൽ, പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ

ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…

60 minutes ago

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ ; ഗണേഷിനിഷ്ടം പുതിയ ബസ്സുകൾ വാങ്ങാൻ ; നഷ്ടം ksrtc ക്ക്

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…

1 hour ago

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോട് നല്ല അയൽപക്ക ബന്ധം പുലർത്താൻ ഭാരതത്തിനാവില്ല !! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…

1 hour ago

ബലൂചിസ്ഥാനിൽ ചൈനീസ് സൈനിക അധിനിവേശത്തിന് സാധ്യത; ഭാരതത്തിന്റെ സഹായം തേടി ബലൂച് നേതാവ്

ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…

1 hour ago