Shweta Menon
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡനപരാതി ഉയർന്ന പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയില്‍ ഭിന്നത രൂക്ഷമാകുന്നു. വിഷയവുമായി ബന്ധപ്പെട്ട് അമ്മയുടെ മൃദുസമീപനത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്.
ഇതോടെ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷ കൂടിയാണ് ശ്വേതാ മേനോന്. ഇ മെയില്‍ വഴിയാണ് അമ്മ നേതൃത്വത്തിന് ഇരുവരും രാജിക്കത്ത് കൈമാറിയിട്ടുള്ളത്.
അതേസമയം ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും കഴിഞ്ഞദിവസം നടി മാലാ പാര്‍വതി രാജിവെച്ചിരുന്നു. തുടർന്ന് ശ്വേതയും കുക്കു പരമേശ്വരനും രാജിവെക്കുമെന്ന് മാലാ പാര്‍വതി ഇന്നലെ സൂചിപ്പിച്ചിരുന്നു.
ഇതിനു പിന്നാലെ മാലാപാര്‍വതിയുടെ അഭിപ്രായം തള്ളിക്കൊണ്ട് അമ്മ വൈസ് പ്രസിഡന്റ് മണിയന് പിള്ള രാജു രംഗത്തെത്തിയിരുന്നു. ശ്വേതയും കുക്കു പരമേശ്വരനും അമ്മയ്ക്കൊപ്പമുണ്ടെന്നും, വിജയ് ബാബു വിഷയത്തില്‍ അമ്മ എക്സിക്യൂട്ടീവ് എടുത്ത തീരുമാനത്തിനൊപ്പമാണ് അവരെന്നുമാണ് മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത്. എന്നാൽ അമ്മ സംഘടനയെ ഞെട്ടിച്ചുകൊണ്ടാണ് ഇവരുടെ ഈ നീക്കം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…