Social Media

മനുഷ്യവിസർജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി ബിൽ ഗേറ്റ്‌സ്; വെള്ളം ആവശ്യമില്ലാത്ത തരത്തിലാണ് ടോയ്‌ലെറ്റ് രൂപകൽപന; പദ്ധതി ആസൂത്രണം ചെയ്യുന്നത് സാംസങ്ങിലെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമുമായി ചേർന്ന്

സാംസങ്ങിലെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമുമായി ചേർന്ന് മനുഷ്യവിസർജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി ബിൽ ഗേറ്റ്‌സ്. ഇതിനായി ടോയ്‌ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയാറായതായാണ് വിവരം. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ‘റീഇൻവെന്റ് ദ ടോയ്‌ലെറ്റ്’ ചാലഞ്ചിന്റെ ഭാഗമായാണ് പുത്തൻ ടോയ്‌ലെറ്റ് വികസിപ്പിക്കാനായി ഒരുങ്ങിയിരിക്കുന്നത്.

2011ൽ ആരംഭിച്ചതാണ് ഈ ചലഞ്ച്. മനുഷ്യവിസർജ്യം സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാനാവുന്ന ടോയ്‌ലെറ്റ് നിർമിക്കാനുള്ള ആശയങ്ങൾ ഫൗണ്ടേഷൻ ക്ഷണിച്ചിരുന്നു. ഇതിലാണ് ഖരമാലിന്യം ചാരമാക്കുന്ന ആശയം വന്നത്. താപപരിചരണ, ജൈവമാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനുഷ്യവിസർജ്യത്തിലെ രോഗാണുക്കളെ നിർവീര്യമാക്കുന്ന രീതിയാണ് ഈ പദ്ധതിയിലുള്ളത്. ഖരമാലിന്യത്തിലെ ജലാംശം ഇല്ലാതാക്കി ഉണക്കുകയും ചാരമാക്കിക്കളയുകയുമാണ് രീതി.

മൂത്രം അടക്കമുള്ള ദ്രാവകമാലിന്യം ജൈവശുദ്ധീകരണ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുക്കും. ഈ വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗത്തിന് പറ്റിയ തരത്തിലേക്ക് മാറ്റുകയും ചെയ്യുമെന്ന് സാംസങ്ങിന്റെ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.ജലക്ഷാമമുള്ള സ്ഥലങ്ങളിലടക്കം ഉപയോഗപ്രദമായിരിക്കും ടോയ്‌ലെറ്റ്.

ആരോഗ്യപരമായും പുതിയ ആശയം ഗുണപരമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും കണക്കുപ്രകാരം ലോകത്തെ 3.6 ബില്യൻ മനുഷ്യർ വേണ്ടത്ര സുരക്ഷയോ വൃത്തിയോ ഇല്ലാത്ത ശുചീകരണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതൂമലം ഓരോ വർഷവും അഞ്ചുലക്ഷത്തോളം കുട്ടികൾ വയറിളക്കരോഗങ്ങൾ ബാധിച്ചു മരണപ്പെടുന്നുമുണ്ട്.

B4 Admin

Recent Posts

ശബരിമല വെർച്വൽ ക്യൂ സംവിധാനത്തിൽ വൻ അട്ടിമറിയോ? ബുക്കിംഗ് പൂർത്തിയായിട്ടും പതിനായിരക്കണക്കിന് ഭക്തർ എത്താത്തതിൽ അസ്വാഭാവികത: അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി!

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…

2 hours ago

ഭക്തിസാന്ദ്രമായ കാർത്തിക പൊങ്കാലയ്ക്ക് ആവേശകരമായ തുടക്കം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നാളെ നിലവറദീപം തെളിയും!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…

4 hours ago

സാമൂഹിക സമരസതയിലൂടെ സനാതന ഐക്യം: 1969-ലെ ഉഡുപ്പി ധർമ്മാചാര്യ സഭയുടെ ആഹ്വാനം യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ദത്താത്രേയ ഹൊസബാളെ!

1969-ലെ ഉഡുപ്പി സമ്മേളനത്തിൽ എല്ലാ ധർമ്മാചാര്യന്മാരും ഒരേ സ്വരത്തിൽ നൽകിയ സാമൂഹിക സമരസതയുടെ മഹത്തായ ആഹ്വാനം പൂർണ്ണതയിൽ നടപ്പിലാക്കാൻ രാഷ്ട്രീയ…

6 hours ago

അക്രമരാഷ്ട്രീയത്തിന്റെ കറുത്ത അധ്യായത്തിൽ വിധി: അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പേർ കുറ്റക്കാർ, പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു!

മുസ്‌ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…

6 hours ago

വിരമിച്ചാലും ഇനി പി.എഫ് സമ്പാദ്യത്തിൽ നിന്ന് വരുമാനം: പുതിയ പദ്ധതിക്ക് ഇപിഎഫ്ഒ അംഗീകാരം!

വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…

6 hours ago

തിരുവാഭരണപാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: തിരുവാഭരണഘോഷയാത്രക്ക് മുമ്പ് പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…

7 hours ago