കോഴിക്കോട് : തനിക്കെതിരെ വധഭീഷണിയും ആക്രമണവും ഉണ്ടെന്ന പരാതിയുമായി ബിന്ദു അമ്മിണി. ഇത്രയും ആക്രമണം ഉണ്ടായിട്ടും പരാതി സ്വീകരിക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണില്‍ വിളിച്ചും വധഭീഷണി നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. പരാതി സ്വീകരിക്കുന്നതിനുപകരം പരാതിക്കാരിയുടെ ഫോണ്‍ ഹാജരാകണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ഡിജിപിക്ക് പരാതി നല്‍കിയിട്ട് പോലും ഫലം ഉണ്ടാകുന്നില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ തനിക്ക് പൊലീസ് പ്രൊട്ടക്ഷന്‍ ഉണ്ട്. എന്നാല്‍ പ്രളയവും കോവിഡും വന്ന സാഹചര്യത്തില്‍ സംരക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
ശബരിമലയില്‍ ഇനി പോകില്ലെന്നും ബിന്ദു അറിയിച്ചു. പോയതില്‍ പശ്ചാത്താപം ഇല്ലെന്നും ബിന്ദു അമ്മിണി കോഴിക്കോട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…